Image

വിവിപാറ്റിലെ 50 % വോട്ടുകള്‍ എണ്ണണം: പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

Published on 14 April, 2019
വിവിപാറ്റിലെ 50 % വോട്ടുകള്‍ എണ്ണണം: പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും


ന്യൂഡല്‍ഹി ; വോട്ടിങ്‌ മെഷീനെതിരെ വീണ്ടും പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്ത്‌. ബാലറ്റ്‌ പേപ്പറിലേക്ക്‌ മടങ്ങണം അല്ലെങ്കില്‍ വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണണമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന്‌ ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.

നിരവധി രാജ്യങ്ങള്‍ ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനുകള്‍ പരീക്ഷിച്ച ശേഷം ബാലറ്റ്‌ പേപ്പറിലേക്ക്‌ തിരിച്ചുപോയി. ഇ.വി.എമ്മുകള്‍ക്ക്‌ വിശ്വാസ്യത കുറഞ്ഞ സാഹചര്യത്തില്‍ എന്ത്‌ കൊണ്ട്‌ നമുക്കും തിരിച്ചുപോയികൂടായെന്നും അദ്ദേഹം ചോദിച്ചു. അല്ലെങ്കില്‍ വിവിപാറ്റുകളിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

50 ശതമാനം വോട്ടുകള്‍ എണ്ണിയാല്‍ ആറ്‌ ദിവസമെങ്കിലും എടുക്കുമെന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറഞ്ഞത്‌. ഇത്‌ തെറ്റായ കാര്യമാണ്‌. പേപ്പര്‍ ബാലറ്റുകള്‍ എണ്ണുന്ന കാലത്ത്‌ 24 മണിക്കൂറാണ്‌ പൂര്‍ണ്ണ ഫലത്തിനായി എടുത്തിരുന്നത്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷനും സര്‍ക്കാരും വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും നായിഡു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക