Image

ശ്രീ​ധ​ര​ന്‍​പി​ള്ള മു​സ്‌​ലിം​ക​ളെ ആ​ക്ഷേ​പി​ച്ചു; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

Published on 14 April, 2019
ശ്രീ​ധ​ര​ന്‍​പി​ള്ള മു​സ്‌​ലിം​ക​ളെ ആ​ക്ഷേ​പി​ച്ചു; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
മ​ല​പ്പു​റം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള ന​ട​ത്തി​യ പ​രാ​മ​ര്‍​ശം മു​സ്‌​ലിം സ​മു​ദാ​യ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ്രീ​ധ​ര​ന്‍​പി​ള്ള പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച്‌ മാ​പ്പ് പ​റ​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ആ​റ്റി​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം. ഇ​സ്ലാ​മാ​ണെ​ങ്കി​ല്‍ വ​സ്ത്രം മാ​റ്റി നോ​ക്കി​യാ​ല​ല്ലേ തി​രി​ച്ച​റി​യാ​ന്‍ പ​റ്റു​ക​യു​ള്ളു എ​ന്നാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ പ​രാ​മ​ര്‍​ശം.

ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി വി​ജ​യം നേ​ടു​ന്പോ​ള്‍, രാ​ഹു​ല്‍ ഗാ​ന്ധി, യെ​ച്ചൂ​രി, പി​ണ​റാ​യി എ​ന്നി​വ​ര്‍ പ​റ​യു​ന്ന​ത് അ​വി​ടെ മ​രി​ച്ചു കി​ട​ക്കു​ന്ന​വ​ര്‍ ഏ​ത് ജാ​തി​ക്കാ​രാ ഏ​തു മ​ത​ക്കാ​രാ എ​ന്ന് അ​റി​യ​ണ​മെ​ന്നാ​ണ്. ഇ​സ്ലാ​മാ​ണെ​ങ്കി​ല്‍ ചി​ല അ​ട​യാ​ള​മൊ​ക്കെ​യു​ണ്ട​ല്ലോ. ഡ്ര​സ് എ​ല്ലാം മാ​റ്റി നോ​ക്കി​യാ​ല​ല്ലേ അ​റി​യാ​ന്‍ പ​റ്റു​ക​യു​ള്ളു​വെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക