ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ 2019 ഏപ്രില്‍ 28 ഞായറാഴ്ച വൈകുന്നേരം 5.30 മണിക്ക് ബര്‍ഗന്‍ ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍വച്ച് (34 ഡെല്ഫോ4ഡ് അവന്യു) വെച്ച് നടത്തപ്പെടുന്നു. എലിസബത്ത് ന്യൂജേഴ്സി ഇമ്മാനുവേല്‍ സി.എസ്. ഐ. ഇടവക വികാരിയും എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്സി പ്രസിഡന്റുമായ റവ. ജോബി ജോയി ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ ദൈവാലയങ്ങളില്നിന്നുള്ള ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. കൂടാതെ വിവിധ ക്രിസ്തീയ കലാപരിപാടികളും അവതരിപ്പിക്കപ്പെടും. തുടര്‍ന്ന് ഫെലോഷിപ്പ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.
കേരളത്തിലേക്കു മടങ്ങിപ്പോകുന്ന ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. മോന്‍സി മാത്യു, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ലാജി വറുഗീസ് എന്നിര്‍ ബി.സി.എം. സി. ഫെലോഷിന്റെ പേട്രണ്‍മാരായി അനുഷ്ഠിച്ച സ്തുത്യര്‍ഹമായ സേവനങ്ങളെ പുരസ്കരിച്ച് തദവവസരത്തില് യാത്രയയപ്പും നല്‍കും.
കഴിഞ്ഞ മുപ്പതു വ4ഷങ്ങളായി ഈ പ്രദേശത്ത് സഭാ വ്യത്യാസമില്ലാതെ എല്ലാ മലയാളി ക്രിസ്ത്യനികളെയും ഉള്‍ക്കൊണ്ടു പ്രവ4ത്തിക്കുന്ന ഈ കൂട്ടായ്മയുടെ ഈസ്റ്റര്‍ ആഘോഷത്തിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നുവെന്നും സകുടുംബം ഇതില്‍ സംബന്ധിച്ച് അനുഗ്രഹീതരാകണമെന്നും സംഘാടകര്‍ താല്‍പ്പര്യപ്പെടുന്നു. അംഗീകൃത ചാരിറ്റബിള്‍ സംഘടനയായ ബി. സി. എം. സി. ജീവകാരുണ്യ പ്രവ4ത്തനങ്ങളിലും സജീവമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എഡിസന് മാത്യു, പ്രസിഡന്റ് (201) 2078942, സെബാസ്റ്റ്യന്‍ ജോസഫ് (വൈസ് പ്രസിഡ9റ്)201 599 9228, അജു തര്യന്(സെക്രട്ടറി) (201) 7249117, സുജിത് ഏബ്രഹാം (ട്രഷറ4) (201) 4964636, രാജന് മോഡയില്‍ ( അസി. സെക്രട്ടറി) 201 674 7492