മനസ്സിന്റെ പ്രാവുകള്‍
ചിറകടിക്കുന്പോള്‍,
മരണത്തിന് മണിപ്പക്ഷി
പാടുന്പോള്,
ജന്മമേ,
സൂര്യ ജന്മമേ,
നീയെന്തിനെന്നെ
പുണര്‍ന്നൂ? പുണര്‍ന്നൂ?
പിടയുമീ നെഞ്ചിന്
കൂട്ടിലെ കിളിയുടെ
ചിറകടിയുയരുന്പോള്,
ഒരു ചിതക്കുള്ളിലെ
യൊരു പിടി ചാരമാ
യവസാനിക്കുന്പോള്,
ജന്മമേ,
സൂര്യ ജന്മമേ,
നീയെന്തിനെന്നെ
പുണര്‍ന്നൂ? പുണര്‍ന്നൂ?
ഒരു ജല രേഖയായ്
ഒരു നിമിഷത്തിന്റെ
പകുതിയിലലയുന്പോള്,
ഒരു സ്വര രാഗമായ്
ഒരു വിപഞ്ചികയുടെ
കരയലായ് മാറുന്പോള്‍.
ജന്മമേ,
സൂര്യ ജന്മമേ,
നീയെന്തിനെന്നെ
പുണര്‍ന്നൂ? പുണര്‍ന്നൂ?