Image

ചിന്താവിഷ്ടയായ സീത നൂറിന്റെ നിറവില്‍; സുധീര്‍ പണിക്കവീട്ടില്‍ എഴുതുന്ന ആസ്വാദനം നാളെ മുതല്‍

Published on 14 April, 2019
ചിന്താവിഷ്ടയായ സീത നൂറിന്റെ നിറവില്‍; സുധീര്‍ പണിക്കവീട്ടില്‍ എഴുതുന്ന ആസ്വാദനം നാളെ മുതല്‍
മഹാകവി കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. അത്യന്തം ഹ്രുദയഹാരിയായ ഈ കാവ്യത്തിന്റെ ലഘു പഠനവും സംഗ്രഹവും ഇ മലയാളില്‍ നാളെ മുതല്‍ വായിക്കുക. എഴുതുന്നത് ശ്രീ സുധീര്‍ പണിക്കവീട്ടില്‍. 
വായനാതാല്പരര്‍ക്ക് കൃതിയെക്കുറിച്ച് കൂടുതലായി അറിയാന്‍ ഇത് സഹായകമാകും. മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിക്കും.
ചിന്താവിഷ്ടയായ സീത നൂറിന്റെ നിറവില്‍; സുധീര്‍ പണിക്കവീട്ടില്‍ എഴുതുന്ന ആസ്വാദനം നാളെ മുതല്‍
Join WhatsApp News
ജോർജ്ജ് പുത്തൻകുരിശ് 2019-04-15 13:26:24
നിത്യചൈതന്യയതി പറഞ്ഞതുപോലെ,  'സീത വാല്മീകിയുടെ മാനസപുത്രിയാണ്.  കാളിദാസനും, ഭവഭൂതിയും, തുളസിദാസനും കമ്പനും എഴുത്തച്ഛനും എല്ലാം അവളെ വാല്മീകിയിൽ നിന്നും ഏറ്റുവാങ്ങി അവരുടെയൊക്കെ വളർത്തു പുത്രിയാക്കുകയാണ് ചെയ്തിട്ടുള്ളത്.' അതുകൊണ്ട് സീതയുടെ ചിന്തകളെ നന്നായി തിരിച്ചറിഞ്ഞ ഒരാൾക്കെ അത് വായനക്കാർക്കായി നന്നായി അവതരിപ്പിക്കാൻ കഴിയു . ശ്രീ. സുധീർ പണിക്കവീട്ടിലിന്റെ തൂലികയിൽ അത് സുഭദ്രമാകാനേ വഴിയുള്ളു .    ഇത്തരം  ഉദ്യമങ്ങളിൽ കൂടി, മലയാള കാവ്യമണ്ഡലത്തിലെ  അമൂല്യങ്ങളായ  മുത്തുകളെ വായനക്കാർക്കായി അവസ്‌തരിപ്പിക്കുന്ന സുധീറിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
P R Girish Nair 2019-04-15 01:14:06
ഒരു  കവിതയുടെ അതിലെ വരികളുടെ മഹത്വം നിർണയിക്കപ്പെടുന്നത്  അതു രചിക്കപ്പെട്ടിട്ടു വർഷങ്ങൾക്കുശേഷവും അതിന്റെ മൂല്യങ്ങൾ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.  ശ്രീ സുധിർ സാറിന്റെ ഈ സംരംഭം പുതിയ സമൂഹത്തിന് പുതിയ വായനക്കാർക്കു കൂടുതൽ പുരോഗമനാശയങ്ങൾ നൽകാൻ നിസംശയം സാധിക്കും.    
സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക