Image

ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന് പുതിയ ചാപ്റ്ററുകള്‍

മാത്യുക്കുട്ടി ഈശോ Published on 15 April, 2019
ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്  പുതിയ ചാപ്റ്ററുകള്‍
ന്യൂയോര്‍ക്ക്: ഇന്‍ഡ്യയുടെ 17-ാം ലോക സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് പൂര്‍ണ്ണ ശക്തി പകര്‍ന്ന് തെലങ്കാന, ആന്ധ്രാ പ്രദേശ്, കാലിഫോര്‍ണിയ എന്നീ പുതിയ മൂന്ന് ചാപ്റ്ററുകള്‍ കൂടി രൂപീകരിച്ച് അമേരിക്കയിലെ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (ഐ.ഒ.സി) പ്രവര്‍ത്തനം വിപുലീകരിച്ചു. ഏപ്രില്‍ 6-ന് ന്യൂജഴ്‌സിയില്‍ നൂറിലധികം പേര്‍ പങ്കെടുത്ത ഐ.ഒ.സി യോഗത്തില്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം, നാഷണല്‍ പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍, സെക്രട്ടറി ജനറല്‍ ഹര്‍ബച്ചന്‍ സിംഗ് എന്നിവര്‍ നേതൃത്വം നല്‍കി. തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന ഐ.ഒ.സി. ചാപ്റ്ററുകളിലെ അംഗങ്ങളുടെ പ്രവര്‍ത്തന ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റായി പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും വിവിധ സംഘടനകളിലെ അംഗവുമായ പ്രദീപ്കുമാര്‍ സമല ചുമതലയേറ്റു. പ്രമുഖ തെലുഗു അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ് രാജേശ്വര്‍ റെഡി ഗംഗസാനി തെലങ്കാന ചാപ്റ്റര്‍ പ്രസിഡന്റായും, ആന്ധ്രാ പ്രദേശ് ഒങ്കോള്‍ ലോക സഭാ മണ്ഡലത്തില്‍ 2014-ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ച പവന്‍ കുമാര്‍ ദരിസി ആന്ധ്രാ പ്രദേശ് ചാപ്റ്റര്‍ പ്രസിഡന്റായും പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ലീലാ മാരേട്ട് കേരളാ ചാപറ്ററര്‍ പ്രസിഡന്റായും ചുമതലയേറ്റു. 

ഇപ്പോള്‍ നടക്കുന്ന നിര്‍ണ്ണായക ലോക സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനായി വിദേശ ഇന്‍ഡ്യക്കാരായ എല്ലാ കോണ്‍ഗ്രസ്സ് അനുഭാവികളും പ്രവര്‍ത്തിക്കണമെന്ന് പുതുതായി ചുമതലയേറ്റ പ്രസിഡന്റുമാരെ അഭിനന്ദിച്ചു കൊണ്ട് നാഷണല്‍ പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് പറഞ്ഞു. കോണ്‍ഗ്രസ്സ് അനുഭാവികളായ എല്ലാാ വിദേശ ഇന്‍ഡ്യക്കാരും തങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായ എല്ലാ വോട്ടര്‍മാരോടും തങ്ങളുടെ സമ്മതിദാനാവകാശം ശരിയായി വിനിയോഗിച്ച് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും അധികാരത്തിലെത്തിക്കുന്നതിന് അഭ്യര്‍ഥിക്കണ മെന്ന് മൊഹിന്ദര്‍ സിംഗ് ആഹ്വാനം ചെയ്തു.
 
മോദി ഗവണ്‍മെന്റിന്റെ പരാചയങ്ങള്‍ എണ്ണി പറഞ്ഞും കോണ്‍ഗ്രസ്സ് ഭരണകാലത്ത് ഇന്‍ഡ്യയില്‍ നിലനിന്നിരുന്ന പ്രൗഢിയും പ്രതാപവും തിരികെ കൊണ്ടുവരുന്നതിന് രാഹുല്‍ ഗാന്ധിയാണ് യോഗ്യനായ നേതാവെന്ന് ഊന്നി പറഞ്ഞും യോഗത്തില്‍ പ്രസംഗിച്ചവര്‍ സംസാരിച്ചു. ജോര്‍ജ്ജ് എബ്രഹാം, ഹര്‍ബച്ചന്‍ സിംഗ്, കൃഷ്ണ സി. റെഡ്ഡി, സ്രാവന്ദ് റെഡ്ഡി, രമേഷ് ചന്ദ്ര, രാജേന്ദര്‍ ഡിച്ച്പള്ളി, ഗുര്‍മിത് സിംഗ് ഗില്‍, ചരണ്‍ സിംഗ് പ്രേംപുര, ലീല മാരേട്ട്, രവി ചോപ്ര, ജോണ്‍ ജോസഫ്, മാലിനി ഷാ, ദേവേന്ദ്ര വോറ, അമിര്‍ റഷീദ്, ജോസ് ജോര്‍ജ്ജ് എന്നീ നേതാക്കള്‍ സംസാരിച്ചു.

ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്  പുതിയ ചാപ്റ്ററുകള്‍  ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്  പുതിയ ചാപ്റ്ററുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക