Image

ഫാ. സബാസ് ഇഗ്‌നേഷ്യസിന് ഡോക്ടറേറ്റ്

Published on 16 April, 2019
ഫാ. സബാസ് ഇഗ്‌നേഷ്യസിന് ഡോക്ടറേറ്റ്

 റോം: തിരുവനന്തപുരം അതിരൂപതാ വൈദീകനായ ഫാ. സബാസ് ഇഗ്‌നേഷ്യസിന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അജപാലന ദൈവശാസ്ത്രത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ  (Summa cum laude) ഡോക്ടറേറ്റ് ലഭിച്ചു. 

ബെനഡിക്ട് പതിനാറാം മാര്‍പാപ്പ പുറത്തിറക്കിയ ചാക്രിക ലേഖനമായ 'സത്യത്തില്‍ സ്‌നേഹം'  (Caritas in Veritate) എന്ന സാമൂഹ്യ പ്രബോധനത്തിന്റേയും യുഎന്‍ഡിപിയുടെയും (UNDP), മനുഷ്യ വികസന കാഴ്ചപ്പാടുകളെ സന്തുലനം ചെയ്തു നടത്തിയായിരുന്നു ഫാ. സബാസ് ഗവേഷണം പൂര്‍ത്തിയാക്കിയത്. 

ഫാ. സബാസ് നടത്തിയ പഠനത്തില്‍ ഗവേഷണത്തില്‍ അവതരിപ്പിച്ച രണ്ടു വികസന വീക്ഷണങ്ങളുടെ പോസിറ്റീവ് ഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ടു ഒരു പുതിയ വികസന മാതൃകയ്ക്ക് രൂപം നല്‍കാനും ഈ മാതൃക തിരുവനന്തപുരം അതിരൂപതയുടെ സാമൂഹ്യ അജപാലന ദൗത്യങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും സ്ഥാപിച്ചിരിക്കുകയാണ് ഡോക്ടറേറ്റ് ലഭിച്ച ഈ പ്രബന്ധം സമര്‍ഥിക്കുന്നത്.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക