Image

പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും കേരളത്തില്‍ നിന്ന് (ചാരുമൂട് ജോസ്)

ചാരുമൂട് ജോസ് Published on 17 April, 2019
പ്രധാനമന്ത്രിയും  മൂന്ന് മന്ത്രിമാരും കേരളത്തില്‍ നിന്ന് (ചാരുമൂട് ജോസ്)
ഇന്ത്യയിലൊട്ടാകെ മോദി വിരുദ്ധ തരംഗം അലയടിക്കുന്ന സാഹചര്യത്തില്‍ മതേതര ജനാധിപത്യ മുന്നണി ഏകദേശം വിജയം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തെ ഏകാധിപത്യ ഭരണം ഭാരതീയ ജനങ്ങളെ വല്ലാതെ വീര്‍പ്പുമുട്ടിച്ചത് പൊറുക്കാനാവാതെ പൊതുജനങ്ങള്‍ ആവേശഭരിതരായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി  ആയിക്കാണുവാന്‍ ഇന്ത്യന്‍ ജനത ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്.

മോഹന വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ മോദി, വെറും ഏകാധിപതിയായ കാഴ്ച ജനം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ന്യൂനപക്ഷങ്ങളെയും ദളിതരെയും കര്‍ഷകരെയും, അഭ്യസ്ഥവിദ്യരായ യുവജനങ്ങളെയും അമ്പേ വഞ്ചിച്ച പ്രധാനമന്ത്രി ദേശ സമ്പത്തു മുഴുവന്‍ സ്വന്തം തോഴന്മാര്‍ക്കും, അംബാനി അദാനി നീരവ് മോദി തുടങ്ങിയ കോര്‍പ്പറേറ്റ് കുത്തകള്‍ക്കുമായി വീതിച്ചു നല്‍കി. പല ഭീമന്മാരെയും, ബാങ്കുകള്‍ കൊള്ളയടിച്ചു വിദേശത്തേക്കു കടത്തി വിദേശസുഖവാസ കേന്ദ്രങ്ങളിലെത്തിച്ചു. ഒരു ലക്ഷത്തി ഇരുപതിനായിരം കോടിയുടെ കൊള്ള നടത്തി. സ്വന്തം ദേശത്തെ കൊള്ളയടിച്ച് മുടിച്ച കാവല്‍ക്കാരന്‍ കള്ളനാണെന്നു കോടിക്കണക്കിന് ജനങ്ങള്‍ ഏറ്റുപറയുന്നു. ഭരണഘടനാ സ്ഥാപനങ്ങളെയും, നീതി ന്യായ വ്യവസ്ഥകളേയും, സര്‍ക്കാര്‍ ഏജന്‍സികളെയും സ്വന്തം ചെല്‍പ്പടിക്കു നിര്‍ത്തി രാജ്യത്തെ കൊള്ളയടിച്ചു മുടിച്ചു.

മോദി സര്‍ക്കാരിന്റെ കിരാത ഭരണത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ മുന്നണിയെ വോട്ടുകള്‍ നല്‍കി അധികാരത്തിലേറ്റാന്‍ ഏറ്റം വെമ്പല്‍ കൊള്ളുന്ന സമയമാണ്.
കേരളക്കരയിലും സ്ഥിതിഗതികള്‍ വ്യത്യസ്ഥമല്ല. മോദിയെ അനുകരിച്ച് കേരളാ മുഖ്യമന്ത്രിയും ഏകാധിപതിയായ കാഴ്ചയാണ് കേരളീയര്‍ കാണുന്നത്. കൊലപാതകികളും, പീഡനവീരന്മാരേയും, ഭൂമി മാഫിയാ നേതാക്കളെയും സ്ഥാനാര്‍ത്ഥികളായി നിര്‍ത്തി കേരളീയരെ അക്രമ രാ്ഷ്ട്രീയത്തിന്റെ ഇരകളാക്കി, സ്വന്തം സഖാക്കളെ കയൂരി വിട്ട് ഭീകര ഭരണം കാഴ്ച വച്ചിരിക്കുകയാണ്. എതിര്‍ക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ഇല്ലാതാക്കാനും നിശ്ശബ്ദരാക്കാനും പിണറായിയുടെ നേതൃത്വത്തില്‍ ഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നിയമവും, നിയമപാലകരും നോക്കുകുത്തിയാകുന്നു. വിലവര്‍ദ്ധനയും, കരിഞ്ചന്തയും, കഞ്ചാവു മാഫിയകളും, ലഹരി കടത്തുകാരും, സ്ത്രീപീഢകരും, കൊട്ടേഷന്‍ സംഘങ്ങളും, കൊലപാതകികളും കേരളത്തില്‍ പിടിമുറുക്കി പൊതുജനങ്ങളുടെ ജീവിതസാഹചര്യം അപകടം നിറഞ്ഞതായി മാറിയ സ്ഥിതി വിശേഷമാണ് കേരളത്തില്‍. കമ്മ്യൂണിസത്തിന്റെ അവസാന കണ്ണി കേരളത്തില്‍ നിന്നും തുടച്ചു നീക്കുവാന്‍ പ്രബുദ്ധരായ സമ്മതിദായകര്‍ ഉറപ്പിച്ചു കഴിഞ്ഞു. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ കമ്മ്യൂണിസത്തിന്റെ അവസാനമായിരിക്കും.

കേരളത്തിന്റെ ഇടതു മുന്നണിക്ക് നല്ല സ്ഥാനാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ കൊലയാളികളും, കോമാളികളും, ഭൂമാഫിയ നേതാവും, ഭൂമി കയ്യേറ്റ മുതലാളിമാരെയും മണ്ഡലങ്ങളില്‍ പരീക്ഷിച്ചു കേരളത്തിനെ വീണ്ടും അക്രമ രാഷ്ട്രീയത്തിന്റെ സന്ദേശവാഹകരാക്കി മാറ്റിയതു ജനം തിരിച്ചറിഞ്ഞു. 20 മണ്ഡലങ്ങളിലും UDF ന് ശക്തരും കരുത്തരും, പ്രഗല്‍ഭരുമായ സ്ഥാനാര്‍ത്ഥികളെ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകര്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും.

കേരളത്തിന്റെ വികസന ഭാവി സ്വപ്‌നം കണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി ആകാന്‍ പോകുന്ന രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പല മന്ത്രിമാരും കേരളത്തില്‍ നിന്നും കേന്ദ്രം ഭരിക്കും. എല്ലാ വോട്ടുകളും UDF ന് രേഖപ്പെടുത്തുക. മറ്റ് ഏതു പാര്‍ട്ടിക്കും വോട്ട് ഇപ്രാവശ്യം ചെയ്തു വെറുതെ വിലയേറിയ നിങ്ങളുടെ വോട്ടുകള്‍ പാഴാക്കിക്കളയരുത്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആലത്തൂരില്‍ രമ്യാഹരിദാസും വിജയിച്ച് വനിതകള്‍ ശക്തരാണെന്ന് തെളിയിക്കട്ടെ!

ചാലക്കുടിയിലെ വോട്ടര്‍മാര്‍ UDFകണ്‍വീനറായ ബെന്നി ബഹനാനെ വമ്പിച്ച പൂരിപക്ഷത്തോടെ വിജയിപ്പിക്കുക.
എല്ലാ വോട്ടും UDFന് 20 രത്‌നങ്ങളെയും വിജയിപ്പിക്കുക. കേരളത്തില്‍ സമാധാനം പുനസ്ഥാപിക്കുക.

ജയ് ഹിന്ദ്

പ്രധാനമന്ത്രിയും  മൂന്ന് മന്ത്രിമാരും കേരളത്തില്‍ നിന്ന് (ചാരുമൂട് ജോസ്)
Join WhatsApp News
benoy 2019-04-17 21:49:21
സംഗതി ഒക്കെ പിടികിട്ടി. പക്ഷെ ജോസേ ഒരുസംശയം. ഈ ഇരുപതു രത്നങ്ങളും ജയിച്ചാൽ അവരെങ്ങനെ കേരളത്തിൽ സമാധാനം പുനഃസ്ഥാപിക്കും? അവരുടെ ജോലി അങ്ങ് ഡെൽഹിയിലല്ലേ? 
ബി ജെ പി ക്രിസ്ത്യാനി 2019-04-18 12:05:35
ശ്രി ജോസ് ചാരുമൂട്, അടിപൊളി. പക്ഷെ പോട്ടം ശരിയായില്ല. ഷർട്ട്, അലക്കിത്തേച്ച വെള്ള ഷർട്ട്, കുറേക്കൂടെ വെളുക്കെ ചിരിക്കണം അല്ലാതെ ബൂർഷാ ഡ്രസ്സ് ഒട്ടും ചേരുന്നില്ല ഈ ലേഖനത്തിനു. 
ഇരുപതിൽ ഇരുപതും നേടും ഉറപ്പാണ്. വയനാടിനെ നമുക്ക് അമേത്തി പോലെ ആക്കണം. ദാരിദ്യ്രം തുടച്ചു മാറ്റണം, അഴിമതി ഇല്ലാതാക്കണം. സ്വാതന്ത്യം കിട്ടിയ നാൾ മുതൽ ഇത് തന്നെ അല്ലെ പറഞ്ഞു വരുന്നതു. ഇനിയിപ്പോ അടുത്ത അഞ്ചു കൊല്ലം കൊണ്ട് ദാരിദ്രം അഴിമതി കർഷക ആത്മഹത്യ തുടങ്ങിയവ ഇല്ലെങ്കിൽ പ്രതിപക്ഷത്തിരിക്കുന്ന ബി ജെ പി എന്ത് പറഞ്ഞു വോട്ടു പിടിക്കും. 
ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് പ്രത്യേകിച്ച് കേരളത്തിലെ രാഷ്ട്രീയത്തെ കുറിച്ച് പ്രാഥമിക വിവരം പോലും ഇല്ലാത്ത കോൺഗ്രസ് ഫാൻസ്‌  മെമ്പറുടെ വിലാപം ആയിട്ടേ ഈ ലേഖനത്തെ വിലയിരുത്താൻ പറ്റൂ
marunadan 2019-04-17 12:31:23
What a wonderful dream.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക