Image

ജെറ്റ് എയര്‍വെയ്‌സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും; ലാസ്റ്റ് ടേക്ക്ഓഫ് മുംബൈയിലേക്ക്

Published on 17 April, 2019
ജെറ്റ് എയര്‍വെയ്‌സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും; ലാസ്റ്റ് ടേക്ക്ഓഫ് മുംബൈയിലേക്ക്


മുംബൈ: തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ജെറ്റ് എയര്‍വെയ്‌സ് വിമാന സര്‍വീസുകള്‍ ബുധനാഴ്ച രാത്രിയോടെ നിര്‍ത്തിവെയ്ക്കുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന നാമമാത്രമായ സര്‍വീസുകള്‍ നടത്തുന്നതിനായി 400 കോടി സമാഹരിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും അടഞ്ഞതിനെ തുടര്‍ന്നതോടെയാണ് ഇന്നു രാത്രിയോടെ സര്‍വീസ് നിര്‍ത്തുന്നത്.

അഞ്ചു വിമാനങ്ങള്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്നത്. ബുധനാഴ്ച രാത്രി 10.30 ന് ജെറ്റ് എയര്‍വെയ്‌സിന്റെ അവസാന വിമാനവും നിലത്തിറങ്ങുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മുംബൈ അമൃതിസര്‍ വിമാനം രാത്രി നിലത്തിറങ്ങുന്നതോടെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കൃമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ നേരത്തെ തന്നെ കമ്പനി നിര്‍ത്തിവെച്ചിരുന്നു. 

ജെറ്റ് എയര്‍വെയ്‌സ് 120 ലേറെ വിമാന സര്‍വീസുകളാണ് നടത്തിവന്നിരുന്നത്. വിദേശ കൊറിയര്‍ കമ്പനിക്ക് വന്‍തുക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനം ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ നിന്ന് ജപ്തി ചെയ്തിരുന്നു. കമ്പനി വന്‍ പ്രതിസന്ധിയിലായതോടെ തൊഴില്‍ സംരക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൈലറ്റുമാര്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക