തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ ഉച്ചഭക്ഷണത്തിനിടെ മുള്ള് കുടുങ്ങിയെന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. സുരേഷ്ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്മുള്ളു കുടുങ്ങിയിതെന്നും തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയതെന്നും ബന്ധപ്പെട്ടവര്‍ ഒരു ഓണ്‍ലൈനോട് പ്രതികരിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് തൃശ്ശൂരിലെ തീരദേശ മേഖലയില്‍ പര്യടനം നടത്തുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്മുള്ള് കുടുങ്ങിയെന്നാണ് വാര്‍ത്ത പ്രചരിച്ചത്.