Image

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 'കലാമേള 2019' ന്റെ രജിസ്‌ട്രേഷന്‍ നീട്ടിവച്ചു

ജോഷി വള്ളിക്കളം Published on 18 April, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്റെ 'കലാമേള 2019' ന്റെ രജിസ്‌ട്രേഷന്‍ നീട്ടിവച്ചു
ഷിക്കാഗോ: ഏപ്രില്‍ 27, 2019 ന് നടത്തുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ 'കലാമേള 2019' ന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി മാതാപിതാക്കളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് ഏപ്രില്‍ 22 വരെ നീട്ടി. കലാമേളയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ്‌സൈറ്റായ www.chicagomalayaleeassociation.org ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കലാമേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി എത്രയും വേഗം കുട്ടികളെ രജിസ്റ്റര്‍ ചെയ്ത് ഇതിനോട് സഹകരിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വച്ച് (5000 st.Charles Rd, Bellwood) ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്. സബ് ജൂനിയര്‍ ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടത്തപ്പെടുന്നുണ്ട്.

ഷിക്കാഗോയിലും അതിന്റെ സബേര്‍ബുകളിലുമുള്ള മലയാളികളായ കുട്ടികള്‍ക്ക് ഈ കലാമേളയില്‍ പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള നല്ലൊരു അവസരമായി ഇതിനെ കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രസിഡന്റ്- ജോണ്‍സന്‍ കണ്ണൂക്കാടന്‍-847 477 0564
സെക്രട്ടറി- ജോഷി വള്ളിക്കളം-312 685 6749
ട്രഷറര്‍-ജിതേഷ് ചുങ്കത്ത് 224 522 9157
കലാമേള കോര്‍ഡിനേറ്റര്‍ -ആല്‍വിന്‍ ഷിക്കോര്‍ -630 303 4785
കോ-കോര്‍ഡിനേറ്റര്‍-ഷൈനി ഹരിദാസ്-630 290 7143
കോ-കോര്‍ഡിനേറ്റര്‍-സന്തോഷ് കാട്ടൂക്കാരന്‍-773 469 5048
സാബു കട്ടപ്പുറം-847-791-1452
റിപ്പോര്‍ട്ട്- ജോഷി വള്ളിക്കളം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 'കലാമേള 2019' ന്റെ രജിസ്‌ട്രേഷന്‍ നീട്ടിവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക