തിരുവനന്തപുരം: വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ വിശ്വാസികള്‍
കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കെസിബിസി പ്രസിഡണ്ടും തിരുവനന്തപുരം ലത്തീന്‍
അതിരൂപത അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം.
അസത്യത്തില്‍ നിന്ന്
സത്യത്തിലേക്കും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും രാജ്യത്തെ
നയിക്കേണ്ടതുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് ഓര്‍മ്മിപ്പിക്കാനുള്ളതെന്നും
സൂസെപാക്യം പറഞ്ഞു. എല്ലാ പാര്‍ട്ടികളോടും സഭക്ക് സമദൂരമാണെന്നും ആര്‍ച്ച്
ബിഷപ്പ് പെസഹാ സന്ദേശത്തില്‍ വ്യക്തമാക്കി.