Image

പ്രിയങ്ക ശനിയാഴ്‌ച വയനാട്ടില്‍

Published on 18 April, 2019
പ്രിയങ്ക ശനിയാഴ്‌ച വയനാട്ടില്‍


കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചരണത്തിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്‌ച വയനാട്ടിലെത്തും. വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അവര്‍ പങ്കെടുക്കും.

ശനിയാഴ്‌ച രാവിലെ പത്തിന്‌ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന പ്രിയങ്ക 10.30ന്‌ മാനന്തവാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംബന്ധിക്കും. അതിനു ശേഷം പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്‌ ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിക്കും.
തുടര്‍ന്ന്‌ ഒന്നരക്ക്‌ പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കും. ശേഷം മൂന്ന്‌ മണിക്ക്‌ നിലമ്പൂരിലും നാല്‌ മണിക്ക്‌ അരീക്കോടും പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക