Image

രണ്ടാം ഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു

Published on 18 April, 2019
രണ്ടാം ഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലേക്കാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. ഒഡീഷ, തമിഴ്‌നാട്‌ എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്‌ക്കും വോട്ടെടുപ്പ്‌ നടക്കുന്നുണ്ട്‌.
തമിഴ്‌നാട്‌(38), കര്‍ണാടക(14), മഹാരാഷ്ട്ര(10), ഉത്തര്‍പ്രദേശ്‌(8), അസം(5), ബിഹാര്‍(5), ഒഡിഷ(5), ഛത്തീസ്‌ഗഢ്‌(3), ബംഗാള്‍(3), ജമ്മുകശ്‌മീര്‍(2), മണിപ്പൂര്‍(1), പുതുച്ചേരി(1) എന്നിവയാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങള്‍. രാജ്യത്തെ 18 ശതമാനത്തോളം വോട്ടര്‍മാരാണ്‌ രണ്ടാംഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുക. 1629 സ്ഥാനാര്‍ത്ഥികളാണ്‌ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്‌.


വോട്ടര്‍മാര്‍ക്ക്‌ പണം വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന്‌ തമിഴ്‌നാട്ടിലെ വെല്ലൂരിലെയും ക്രമസമാധാന പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ത്രിപുര ഈസ്റ്റിലെയും തെരഞ്ഞെടുപ്പുകള്‍ കമ്മീഷന്‍ മാറ്റിവെച്ചിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന ഏപ്രില്‍ 23 ന്‌ ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ്‌ നടക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക