Image

കണ്ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി,​ മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.പി.എമ്മില്‍ ചേ‌ര്‍ന്നു

Published on 18 April, 2019
കണ്ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി,​ മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.പി.എമ്മില്‍ ചേ‌ര്‍ന്നു

കണ്ണൂര്‍: കണ്ണൂരിലെ മുന്‍ കോണ്‍ഗ്രസ് ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച്‌ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, കെ.കെ രാഗേഷ് തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് പ്രദീപിനെ സ്വീകരിച്ചത്.

കെ സുധാകരന്റെ അഴിമതിയും, കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് പ്രദീപ് വട്ടിപ്രം വ്യക്തമാക്കി. ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിലുള്‍പ്പെടെ കെ സുധാകരന്റെ അഴിമതികള്‍ തുറന്നു പറഞ്ഞതിന് പ്രദീപിന് പാര്‍ട്ടി ഊരുവിലക്ക് പ്രഖ്യാപിച്ചിരുന്നു. കെ.സുധാകരന്‍ ബി.ജെ.പിയില്‍ ചേരുമെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രി ആക്കാമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അദ്ദേഹത്തിന് വാഗ്ദാനം നല്‍കിയെന്നും പ്രദീപ് ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക