Image

ആനന്ദ് ജോണ്‍ വരച്ച ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു

Published on 18 April, 2019
ആനന്ദ് ജോണ്‍ വരച്ച ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു
സാക്രമെന്റോ, കാലിഫോര്‍ണിയ: ചെറിയ തെറ്റിനു പോലും കൂട്ടത്തോടെ ജയിലിലടക്കുന്ന നിയമ വ്യവസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ-ലോസ് ഏഞ്ചലസില്‍സംഘടിപ്പിച്ച സമ്മേളനത്തില്‍ ജയിലില്‍ കഴിയുന്ന ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ വരച്ച മാഹാത്മ ഗാന്ധിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു.

ആനന്ദ് എഴുതിയ അടിക്കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ചെറുപ്പ കാലത്ത് ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഗാന്ധിജിയെ ഒരു മാതുകാ പുരുഷനായി കാണാന്‍ കഴിഞ്ഞിരുന്നില്ല. കാരണം അക്കാലത്തെ നായകരായിരുന്ന റാംബോയോ, ടെര്‍മിനേറ്ററോ, റോക്കിയോ പോലെ സിക്‌സ് പാക്ക് നായകനായിരുന്നില്ല അദ്ധേഹം. 

എന്നാല്‍ എന്നെ അന്യായമായി കുറ്റക്കാരനായി ശിക്ഷിക്കുകയും സ്വന്തം കാലില്‍ നില്ക്കാന്‍ ഞാന്‍ ഏറെ പണിപ്പെടുകയും ക്രമേണ സ്വാതന്ത്യത്തിലേക്ക് മുന്നേറാന്‍ വിഷമിക്കുകയും ചെയ്തപ്പോഴാണുഗാന്ധിയന്‍ ആശയങ്ങള്‍ എനിക്കു പ്രചോദനമായത്. ഗാന്ധിജി നിലകൊണ്ട അഹിംസയും സത്യഗ്രഹത്തിന്റെ പാതയും ക്ഷമാപുര്‍വമായ ശ്രമവും ഏറ്റവും വലിയ കോളോണിയല്‍ സാമ്രാജ്യത്തെ തകര്‍ത്തു. 

ആ അചഞ്ചലമായ ഇഛാശക്തിയെ ഞാനും എറ്റെടുക്കുന്നു. യുദ്ധം ചെയ്യാനും മരിക്കാനുമല്ല മറിച്ച് ജീവിക്കാന്‍ വേണ്ടി. ഗാന്ധി പറഞ്ഞു, ഒരാള്‍ മാത്രമുള്ള ന്യൂനപക്ഷമാണെങ്കിലും സത്യം സത്യം തന്നെ ആയിരിക്കും'

ആനന്ദിന്റെ മോചനത്തിനു വേണ്ടിശ്രമിക്കുന്ന അമേരിക്കന്‍ ജസ്റ്റീസ് അലയന്‍സ്  കാലിഫോണിയയിലെ അസംബ്ലി-സെനറ്റ് അംഗങ്ങളെ സന്ദര്‍ശിച്ച് കൂട്ട ജയില്‍ ശിക്ഷ ഏര്‍പ്പെടുത്തുന്നതിനെതിരെ ബോധവല്ക്കരണം നടത്തുകയും ചെയ്തു.
പങ്കെടുത്തവരുടെ ചിത്രങ്ങൾ താഴെ 
ആനന്ദ് ജോണ്‍ വരച്ച ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു
ആനന്ദ് ജോണിനെ കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയയിലെ ആര്‍.ജെ. ഡൊണോവന്‍ കറക്ഷന്‍ ഫസിലിറ്റിയില്‍ വച്ച് മോഡല്‍ കട്ര സന്ദര്‍ശിച്ചപ്പോള്‍. ആനന്ദ് വര്‍ച്ച മഹാത്മജിയുടെ ചിത്രം
ആനന്ദ് ജോണ്‍ വരച്ച ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു
Rajendra Vora and Assemblyman Reggie Jones-Sawyer; Rajendra & Sonal Vora, along with Maggi Kahlon and Tim Milner; Assemblyman Ash Kalra, Rajendra & Sonal Vora, and Maggi Kahlon
ആനന്ദ് ജോണ്‍ വരച്ച ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു
Laura Jones, Delaram Kamalpour, Adnan Khan, Sharon Dolovich and Rajendra Vora.
ആനന്ദ് ജോണ്‍ വരച്ച ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു
Panel Moderator Betsy Butler, Philip Melendez, Adnan Khan and others. 2: Actor Danny Glover and Rajendra Vora. 3: Rajendra Vora and Senator Holly Mitchell.
Join WhatsApp News
Anthappan 2019-04-18 23:30:33

"Freedom is not worth having if it does not include the freedom to make mistakes." (Gandhi)

Sad 2019-04-19 10:23:17
ആനന്ദ് ജോണിന്റെ ചിത്രം കണ്ട്  സങ്കടം. ജയിൽ ജീവിതം എത്ര കഠിനം
വിദ്യാധരൻ 2019-04-19 13:17:35
കഴുകനും കാക്കയും പൊന്തി പറക്കുമ്പോൾ 
പാവം പനംതത്ത കൂട്ടിൽ കിടക്കുന്നു 
വൈരുദ്ധ്യം വൈരുദ്ധ്യം ജീവിതമാകവെ  
വൈരുദ്ധ്യവിരുദ്ധമത്രെ സുഹൃത്തേ !
കൽത്തുറുങ്കിൽ കിടക്കുന്ന നിങ്ങളെക്കാൾ 
മെച്ചമല്ല ഞങ്ങൾ പുറത്തുള്ളോരോർക്കുക്ക
നിങ്ങൾ ഒരു പക്ഷെ പിടിക്കപ്പെട്ടതാവാമ- 
ല്ലെങ്കിൽ ഞങ്ങടെ കെണിക്കുള്ളിൽ വീണതാവാം 
സ്ത്രീകളെ പീഡനം ചെയ്യ്തിട്ടു മന്ത്രിമാർ 
സന്യസിമാരച്ചന്മാർ പുരോഹിതവർഗ്ഗവും
ചുറ്റിനടക്കുന്നു പിടിക്കപ്പെടാതിപ്പഴും 
ഞങ്ങടെ സ്തോത്ര കാഴ്ചകൾ വാങ്ങിയവർ 
ഒതുക്കി തീർക്കുന്നുകേസ്സുകളൊക്കെയും
പത്തിരുപത് പെണ്ണിനെ പീഡിപ്പിച്ച വിദ്വാൻ 
ഇന്ന് ഭരിക്കുന്നമേരിക്ക സ്വതന്ത്രനായി 
വക്രനവനെ  തലയിലേറ്റി ജനം 
കൊണ്ടു നടക്കുന്നു  വിക്രമനെപ്പോൽ
മാറിപ്പോയി ഈ ലോകമൊത്തിരി സ്നേഹിത 
നിങ്ങൾ കണ്ടതിൽ നിന്നൊക്കെ ഒട്ടേറെ 
അന്ധകാരമാണാ ജയിലറക്കുള്ളിലെങ്കിലും 
അന്തരംഗത്തിൽ നിങ്ങൾക്ക് വെളിച്ചം ലഭിച്ചല്ലോ?
തപ്പിതടയുന്നു ഞങ്ങളീ പുറത്തുള്ളോർ 
ഇറ്റു പ്രകാശത്തിനായി കൂരിരുട്ടിൽ ഇപ്പഴും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക