Image

സ്‌കൂളില്‍ കറങ്ങി നടക്കാനായി പത്തിലേറെ ബൈക്കുകള്‍ മോഷ്ടിച്ചവിദ്യാര്‍ത്ഥികള്‍ പിടിയില്‍

Published on 19 April, 2019
സ്‌കൂളില്‍ കറങ്ങി നടക്കാനായി പത്തിലേറെ ബൈക്കുകള്‍ മോഷ്ടിച്ചവിദ്യാര്‍ത്ഥികള്‍ പിടിയില്‍

ഡല്‍ഹി: സ്‌കൂളില്‍ കറങ്ങി നടക്കാനായി 12 ഓളം ബൈക്കുകള്‍ മോഷ്ടിച്ച മൂന്ന്‌ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. 14 നും 16 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്‌ പിടിയിലായത്‌. ബൈക്കുകള്‍ മോഷ്ടിച്ച്‌ കൊണ്ടുപോയ ശേഷം കറങ്ങി നടക്കുകയും തുടര്‍ന്ന്‌ പെട്രോള്‍ തീരുമ്പോള്‍ ഉപേക്ഷിക്കുകയുമായിരുന്നു ഇവരുടെ രീതി.

കൂട്ടത്തില്‍ ഒരാള്‍ തന്റെ പിതാവിന്റെ ബൈക്ക്‌ കീ ഇല്ലാതെ അണ്‍ലോക്ക്‌ ചെയ്‌തതോടെയാണ്‌ ഏത്‌ ബൈക്കും തങ്ങള്‍ക്ക്‌ കീ ഇല്ലാതെ എടുക്കാന്‍ കഴിയുമെന്ന്‌ ഇവര്‍ക്ക്‌ മനസിലായത്‌. പിന്നീട്‌ മൂവരും ചേര്‍ന്ന്‌ മോഷണങ്ങള്‍ നടത്തുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക