Image

ഡേര്‍ട്ടി പിക്ചറിന്റെ ടിവി സംപ്രേഷണം തടഞ്ഞു

Published on 23 April, 2012
ഡേര്‍ട്ടി പിക്ചറിന്റെ ടിവി സംപ്രേഷണം തടഞ്ഞു
ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തിലും ചൂടന്‍ രംഗങ്ങളുടെ പേരിലും   ശ്രദ്ധേയമായ ഡേര്‍ട്ടി പിക്ചറിന്റെ    ടെലിവിഷന്‍ സംപ്രേഷണം വാര്‍ത്താവിതരണ മന്ത്രാലയം ഇടപെട്ട് തടഞ്ഞു.   ഏപ്രില്‍ 22ന് ഉച്ചയ്ക്കു 12 മണിക്കും രാത്രി എട്ടുമണി ക്കും ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് സോണി ടിവി പരസ്യം നല്‍കിയിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് 59 കട്ടുകളോടെ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം രാത്രി 11 മണിക്കു ശേഷം മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം സോണി ടിവിക്ക് കത്തുനല്‍കുകയായിരുന്നു.

തെന്നിന്ത്യയിലെ പഴയ മാദകറാണി സില്‍ക് സ്മിതയുടെ ജീവിതകഥയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മിച്ച ചിത്രമാണ് ഡേര്‍ട്ടി പിക്ചര്‍. ചിത്രത്തിലെ അഭിന യത്തിന് വിദ്യാ ബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 

ഏതായാലും അവസാന നിമിഷം ഇങ്ങനെയൊരു ഉത്തരവ് നല്‍കിയതിനെതിരെ സിനിമയുടെ സംവിധായകന്‍ മിലന്‍ ലുത്രിയ ഉള്‍പ്പെടെ ബോളിവുഡിലെ പ്രമുഖര്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടനിലപാടിനെയാണ് മിലന്‍ ലുത്രിയ ചോദ്യംചെയ്തത്. ഡേര്‍ട്ടി പിക്ചറിനെ ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ച അതേ സര്‍ക്കാര്‍ തന്നെ ആ സിനിമ ജനം കാണേണ്ടെന്ന് തീരുമാനിച്ചത് ഞെട്ടിപ്പിച്ചുവെ ന്നായാിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചിത്രം നിര്‍മിച്ച ഏകത കപൂറില്‍ നിന്ന് എട്ടുകോടി രൂപയ്ക്കാണ് സോണി ടിവി സംപ്രേഷണാവകാശം വാങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സിനിമ സംപ്രേഷണം ചെയ്തില്ല.

ഡേര്‍ട്ടി പിക്ചറിന്റെ ടിവി സംപ്രേഷണം തടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക