Image

ദൈവനാമം പറഞ്ഞതിന്റെ പേരില്‍ എടുത്ത ഒരു കേസെങ്കിലും കാണിക്കാമോയെന്നു മുഖ്യമന്ത്രി

Published on 19 April, 2019
ദൈവനാമം പറഞ്ഞതിന്റെ പേരില്‍ എടുത്ത ഒരു കേസെങ്കിലും കാണിക്കാമോയെന്നു മുഖ്യമന്ത്രി


തിരുവനന്തപുരം: ദൈവനാമം പറഞ്ഞതിന്റെ പേരില്‍ കേരളത്തില്‍ കള്ളകേസെടുക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന്‌ ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി. പ്രധാനമന്ത്രിയുടെ ആരോപണം തീര്‍ത്തും വസ്‌തുതാ വിരുദ്ധമാണെന്നും ഇത്തരത്തില്‍ എടുത്ത ഒരു കേസെങ്കിലും കാണിക്കാന്‍ ആകുമോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്ക്‌ പ്രസിദ്ധീകരിണത്തിന്‌ നല്‍കിയ ഏഴ്‌ പേജ്‌ വരുന്ന ലേഖനത്തിലാണ്‌ മുഖ്യമന്ത്രിയുടെ മറുപടി.

സത്യവിരുദ്ധമായ പ്രചാരണമാണ്‌ കേരളത്തിന്‌ അകത്തും പുറത്തും പ്രധാനമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ പ്രധാനമന്ത്രി പദവിക്ക്‌ യോജിച്ചതല്ല. മതത്തിന്റ പേരുപറഞ്ഞ്‌ അക്രമങ്ങശ സൃഷ്ടിച്ചവര്‍ക്ക്‌ എതിരെയാണ്‌ കേരളത്തില്‍ കേസെടുത്തത്‌.

മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്‌ സംരക്ഷണം ലഭിക്കുക. അത്‌ കേരളത്തില്‍ നടക്കില്ലെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കുന്നു. തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ്‌ പ്രധാനമന്ത്രി ഈ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത്‌. അത്‌ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും ലേഖനത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കുന്നുണ്ട്‌. പ്രളയത്തെ രാഷ്ട്രീയവത്‌കരിക്കാനും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുമാണ്‌ ശ്രമം നടക്കുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

പ്രളയം നടന്നപ്പോള്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലേഖനത്തില്‍ അടിവരയിട്ട്‌ പറയുന്നുണ്ട്‌. പ്രളയത്തെ നേരിടുന്നതില്‍ ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ല. പ്രളയത്തിന്റെ സമയത്ത്‌ കേരളത്തിന്‌ വേണ്ട സഹായങ്ങള്‍ ഒന്നും നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യത്തില്‍ വീണ്ടും വസ്‌തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത്‌ വെറും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക