Image

അബദ്ധത്തില്‍ വോട്ട് ചെയ്തത് ബിജെപിക്ക്; ബിഎസ്പി പ്രവര്‍ത്തകന്‍ തന്റെ വിരല്‍ മുറിച്ചു

Published on 19 April, 2019
അബദ്ധത്തില്‍ വോട്ട് ചെയ്തത് ബിജെപിക്ക്; ബിഎസ്പി പ്രവര്‍ത്തകന്‍ തന്റെ വിരല്‍ മുറിച്ചു

ലഖ്‌നൗ: വോട്ട് ചെയ്തപ്പോള്‍ അബദ്ധവശാല്‍ കൈ തെന്നി വോട്ട് പോയത് ബിജെപിക്ക്. ബിഎസ്പി പ്രവര്‍ത്തകന്‍ വിരല്‍ മുറിച്ചു. ഇന്നലെ നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ പവന്‍ കുമാന്‍ ബിജെപിക്ക് വോട്ട് ചെയ്തത്.

ബുലന്ദ്ശഹറിലെ അബ്ദുള്ളപൂര്‍ ഹുലാസ്പൂര്‍ ഗ്രാമത്തിലാണ് പവന്‍ കുമാര്‍ താമസിക്കുന്നത്. പവന്‍ കുമാറും സഹോദരനും ഒരുമിച്ചാണ് വോട്ടിംഗ് കേന്ദ്രത്തിലെത്തിയത്. യോഗേഷ് ശര്‍മയ്ക്കായിരുന്നു പവന്‍ കുമാര്‍ വോട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അബന്ധവശാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ബോല സിംഗിന് വോട്ട് ചെയ്ത് പോവുകയായിരുന്നു. വോട്ട് മാറി ചെയ്തതിന്റെ നിരാശയിലാണ് പവന്‍ കുമാര്‍ വോട്ടിംഗ് കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത്.

വീട്ടിലെത്തിയ ഉടന്‍ പവന്‍ തന്റെ വിരല്‍ മുറിക്കുകയായിരുന്നു. പവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക