Image

ഒരു പവന്‍ സ്വര്‍ണ്ണം ധരിച്ചെത്തിയാല്‍ നടുമ്പാശ്ശേരിയില്‍ പിഴയടയ്‌ക്കേണ്ടിവരും

Published on 23 April, 2012
ഒരു പവന്‍ സ്വര്‍ണ്ണം ധരിച്ചെത്തിയാല്‍ നടുമ്പാശ്ശേരിയില്‍ പിഴയടയ്‌ക്കേണ്ടിവരും
കൊച്ചി: സ്‌ത്രീ യാത്രക്കാര്‍ ഒരു പവന്റെ സ്വര്‍ണ്ണാഭരണം ധരിച്ചെത്തിയാല്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പഴയടയ്‌ക്കേണ്ടിവരും. 20,000 രൂപക്ക്‌ മുകളില്‍ വിലയുള്ള സ്വര്‍ണം ധരിച്ചെത്തുന്ന സ്‌ത്രീകളില്‍ നിന്ന്‌ നികുതി ഈടാക്കാമെന്ന നിയമത്തിന്‍െറ മറവിലാണ്‌ നടപടി.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സ്‌ത്രീകള്‍ 20,000 രൂപയിലും പുരുഷന്‍മാര്‍ 10,000 രൂപയിലും കൂടുതല്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ അതിന്‌ തീരുവ നല്‍കണമെന്നാണ്‌ നിയമം. നിലവില്‍ പവന്‌ 22,000 രൂപയിലധികം വിലയുള്ളതിനാല്‍ ഈ നിയമമനുസരിച്ച്‌ ഒരു പവന്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ പോലും സ്‌ത്രീകള്‍ക്ക്‌ അനുവാദമില്ല. സ്വര്‍ണ കള്ളക്കടത്തും മറ്റും വര്‍ധിച്ച സാഹചര്യത്തില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന്‌ ഈയിടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിയതായാണ്‌ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്‌.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ ഈയിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നിരവധി യാത്രക്കാര്‍ക്ക്‌ നിയമത്തിന്‍െറ പേരില്‍ ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ആഭരണങ്ങള്‍ തൂക്കി കണക്കാക്കി അത്‌ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നും അല്ലാത്തവക്ക്‌ നികുതി നിര്‍ബന്ധമാണെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്‌.

സ്വര്‍ണത്തിന്‌ വളരെ വില കുറവായ കാലത്തെ നിയമം ഇന്നും പഴയ പടി നടപ്പാക്കുന്നത്‌ പ്രവാസി യാത്രക്കാര്‍ക്ക്‌ ഏറെ പ്രയാസം സൃഷ്ടിക്കും. രണ്ട്‌ കമ്മല്‍ മാത്രം ധരിക്കുന്നവര്‍ പോലും ഈ നിയമം കാരണം വിമാനത്താവളത്തില്‍ നികുതി നല്‍കേണ്ടിവരും. അവധിക്കാലം ചെലവഴിക്കുന്നതിനും മറ്റും ഗള്‍ഫ്‌ രാജ്യങ്ങളിലെത്തുന്ന സ്‌ത്രീകളും പെണ്‍കുട്ടികളുമടക്കമുള്ളവര്‍ തിരിച്ചുപോകുമ്പോള്‍, ധരിച്ച ആഭരണങ്ങളുടെ പേരില്‍ നികുതിയടക്കേണ്ട അവസ്ഥയാണ്‌ ഇത്‌ സൃഷ്ടിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക