Image

ഇന്ത്യയുടെ റഡാര്‍ ഇമേജിംഗ്‌ ഉപവിഗ്രഹമായ റിസാറ്റ്‌-1 വ്യാഴാഴ്‌ച വിക്ഷേപിക്കും

Published on 23 April, 2012
ഇന്ത്യയുടെ റഡാര്‍ ഇമേജിംഗ്‌ ഉപവിഗ്രഹമായ റിസാറ്റ്‌-1 വ്യാഴാഴ്‌ച വിക്ഷേപിക്കും
ചെന്നൈ: ഇന്ത്യയുടെ റഡാര്‍ ഇമേജിംഗ്‌ ഉപവിഗ്രഹമായ റിസാറ്റ്‌-1 വ്യാഴാഴ്‌ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ രാവിലെ 6.47 നാണ്‌ കൗണ്‌ട്‌ ഡൗണ്‍ ആരംഭിച്ചു. 1858 കിലോ ഭാരമുള്ള ഉപഗ്രഹം പിഎസ്‌എല്‍വിയാണ്‌ ഭ്രമണപഥത്തിലെത്തിക്കുക. പിഎസ്‌എല്‍വി വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹങ്ങളിലൊന്നാകും ഇത്‌. മേഘാവൃതമായ സമയങ്ങളില്‍ ഇന്ത്യയുടെ സ്വന്തം ഇമേജ്‌ സെന്‍സിംഗ്‌ ഉപഗ്രഹത്തിന്‌ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ കനേഡിയന്‍ ഉപഗ്രഹത്തെയാണ്‌ ഇന്ത്യ ചിത്രങ്ങള്‍ക്കായി ഇപ്പോള്‍ ആശ്രയിച്ചുകൊണ്‌ടിരിക്കുന്നത്‌. 498 കോടി രൂപയാണ്‌ റിസാറ്റ്‌-1 ഭ്രമണപഥത്തിലെത്തിക്കുന്നതിന്റെ ചെലവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക