Image

പ്രളയക്കെടുതി-പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍: സര്‍ക്കാര്‍ ഇതുവരെ നിര്‍മിച്ചത്‌ 1390 വീട്‌; അറ്റകുറ്റപ്പണികള്‍ക്കായി 1272 കോടി

Published on 19 April, 2019
പ്രളയക്കെടുതി-പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍: സര്‍ക്കാര്‍ ഇതുവരെ നിര്‍മിച്ചത്‌ 1390 വീട്‌; അറ്റകുറ്റപ്പണികള്‍ക്കായി 1272 കോടി


തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ 1390 വീട്‌ നിര്‍മിച്ചു നല്‍കി. ഇതില്‍ 634 വീട്‌ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചാണ്‌ നിര്‍മിച്ചത്‌. സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം 539 ഉം, സ്‌പോണ്‍സര്‍മാര്‍ 217 വീടും ഇതിനകം നിര്‍മിച്ചു.പ്രളയത്തില്‍ 14,057 വീടാണ്‌ പൂര്‍ണമായി തകര്‍ന്നത്‌.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വിതച്ച സര്‍വനാശത്തിനു മുന്നില്‍ പകച്ചുനില്‍ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ ഏറ്റെടുത്ത സര്‍ക്കാര്‍ പ്രളയജലമൊഴിഞ്ഞപ്പോള്‍ ഒട്ടും വൈകാതെ വീടുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ നാലു ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക്‌ പത്തുലക്ഷവും അനുവദിച്ചാണ്‌ നിര്‍മാണം തുടങ്ങിയത്‌.

അറ്റകുറ്റപ്പണികള്‍ക്കായി 1272 കോടി വിതരണം ചെയ്‌തു.
സര്‍ക്കാര്‍ 1390 വീട്‌ പൂര്‍ത്തിയാക്കിയതിനു പുറമെ 11,448 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്‌. ഇതില്‍ സര്‍ക്കാരിന്റെ 8844 വീടുണ്ട്‌ . കെയര്‍ പദ്ധതിയില്‍ 1879ഉം സ്‌പോണ്‍സര്‍മാരുടെ 765 വീടും. ഇവയില്‍ 2572 എണ്ണത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്‌.

പുറമ്‌ബോക്ക്‌ നിവാസികളായ 1100 പേര്‍ക്കാണ്‌ സ്ഥലം കണ്ടെത്തി വീട്‌ നിര്‍മിച്ചുനല്‍കുക. 1028 പേര്‍ക്ക്‌ സ്ഥലം കണ്ടെത്തി വീട്‌ നിര്‍മാണം പുരോഗമിക്കുകയാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക