Image

കര്‍ക്കറെ രക്തസാക്ഷിയെന്ന് ബിജെപി; പ്രജ്ഞയ്‌ക്കെതിരെ കമ്മിഷന്റെ അന്വേഷണം

Published on 19 April, 2019
കര്‍ക്കറെ രക്തസാക്ഷിയെന്ന് ബിജെപി; പ്രജ്ഞയ്‌ക്കെതിരെ കമ്മിഷന്റെ അന്വേഷണം

ന്യൂഡല്‍ഹി ന്മ മുംബൈ ഭീകരാക്രമണത്തിനിെട കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ േഹമന്ദ് ര്!ക്കറെയെ അപമാനിച്ച ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാസിങ് ഠാക്കൂറിനെ കൈവിട്ട് പാര്‍ട്ടി. കര്‍ക്കറെയെപ്പറ്റി പ്രജ്ഞ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമെന്നു ബിജെപി പ്രസ്താവനയിറക്കി.

ഭീകരരെ എതിരിട്ടാണു കര്‍ക്കറെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്‌പോഴും രക്തസാക്ഷിയായാണു പാര്‍ട്ടി കാണുന്നത്. പ്രജ്ഞയുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണ്. വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനം കാരണമാകാം അവരുടെ പ്രസ്താവന’– ബിജെപി പറഞ്ഞു. അതേസമയം, പ്രജ്ഞയുടെ പ്രസ്താവനയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം തുടങ്ങി. കര്‍ക്കറെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചിട്ടാണെന്ന പ്രജ്ഞയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ്. പ്രസ്താവനയെ ഐപിഎസ് അസോസിയേഷന്‍ അപലപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക