Image

അധികാരത്തിലെത്തിയാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ 50 ലക്ഷം വായ്പ, ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ മോദി

Published on 19 April, 2019
അധികാരത്തിലെത്തിയാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ 50 ലക്ഷം വായ്പ, ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ മോദി


ന്യൂഡല്‍ഹി: വീണ്ടും അധികാരത്തിലെത്തിയാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ അമ്പത് ലക്ഷംവരെ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ പദ്ധതി എന്നിവയും മോദി വാഗ്ദാനം ചെയ്തു. ന്യൂഡല്‍ഹിയില്‍ നടന്ന വ്യാപാരികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വീണ്ടും അധികാരത്തിലെത്തിയാല്‍ വ്യാപാരികളുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ ബോര്‍ഡ് രൂപീകരിക്കും. ചെറുകിട കച്ചവടക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുകയും പെന്‍ഷന്‍ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും. യാതൊരു ഈടും ഇല്ലാതെ 50 ലക്ഷം വരെ വായ്പകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി വ്യാപാരികള്‍ക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുത്തതായും മോദി ചൂണ്ടിക്കാട്ടി. ജിഎസ്ടി നടപ്പിലാക്കിയതില്‍ ചില പോരായ്മകള്‍ സംഭവിച്ചിട്ടില്ലെന്ന് പറയുന്നില്ല. എന്നാല്‍ അതു സംബന്ധിച്ച് വ്യാപാരികളില്‍നിന്നുള്ള ഏതൊരു പരാതിയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ജിഎസ്ടി വന്നതോടെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ലളിതമായതായും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക