Image

ജെറ്റ്‌ എയര്‍വെയ്‌സിലെ 500 ജീവനക്കാരെ സ്‌പൈസ്‌ ജെറ്റ്‌ ജോലിക്ക്‌ നിയമിച്ചു

Published on 20 April, 2019
ജെറ്റ്‌ എയര്‍വെയ്‌സിലെ 500 ജീവനക്കാരെ സ്‌പൈസ്‌ ജെറ്റ്‌ ജോലിക്ക്‌ നിയമിച്ചു


മുംബൈ: സാമ്‌ബത്തിക ബാധ്യതയെ തുടര്‍ന്ന്‌ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ്‌ എയര്‍വെയ്‌സിലെ 100 പൈലറ്റുമാര്‍ ഉള്‍പ്പടെ 500 ജീവനക്കാരെ ജോലിക്കെടുത്തതായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പൈസ്‌ ജെറ്റ്‌ അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ്‌ നടത്താനാണ്‌ സ്‌പൈസ്‌ ജെറ്റിന്റെ പദ്ധതി. ഇതിനായി 27ല്‍കൂടുതല്‍ വിമാനങ്ങള്‍ പുതിയതായി സര്‍വീസിന്‌ ഏറ്റെടുത്തിട്ടുണ്ട്‌. 100 പൈലറ്റുമാര്‍, 200 ക്യാബിന്‍ ക്രൂ എന്നിവര്‍ക്കുപുറമെ, ടെക്‌നിക്കല്‍, എയര്‍പോര്‍ട്ട്‌ ജീവനക്കാരായി 200 പേരെയുമാണ്‌ നിയമിച്ചിട്ടുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക