Image

സര്‍ഗവേദിയുടെ സാഹിത്യശില്പശാല

മനോഹര്‍ തോമസ് Published on 06 July, 2011
സര്‍ഗവേദിയുടെ സാഹിത്യശില്പശാല
അയാളുടെയും, ചോദ്യങ്ങളുടെയും, ഉദ്വേഗങ്ങളുടെയും, അന്വേഷങ്ങളുടെയും തീര്‍ത്ഥം തേടിയെത്തിയ അനുവാചകര്‍ അറിവിന്റെ ഒരു ഗംഗാ പ്രവാഹം സമ്മാനിച്ചു കൊണ്ടാണ് ശില്പശാല കടന്നു പോയത്. കേരളത്തില്‍ ഇന്നു ജീവിക്കുന്നതില്‍ തികഞ്ഞ ബുദ്ധിജീവിയായ സഖറിയയും, അമേരിക്കയിലെ പ്രമുഖ വാഗ്മിയായ ഡോ.എം.വി. പിള്ളയും രണ്ടു വിഷയങ്ങളെ ആസ്പദമാക്കി - “ബുദ്ധി ജീവികള്‍ സ്വതന്ത്രരാണോ ?” “മാധ്യമങ്ങള്‍ ആരുടെ പക്ഷത്ത് - നടത്തിയ ശില്പശാല ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയവും, മതപരവും, സാംസ്‌കാരികവുമായ അവസ്ഥയാണ് വിവരിച്ചത്. അല്ലെങ്കില്‍ കേരളം എങ്ങിനെ ഈ അവസ്ഥയിലെത്തി എന്നതിന്റെ കാലഘട്ടങ്ങളിലൂടെയുള്ള ഒരു പഠനം സമ്മാനിക്കുകയായിരുന്നു.

ആരാണീ ബുദ്ധി ജീവി?

കാര്യ കാരണ സഹിതമായതും, നവീനവും, എന്നാല്‍ വെല്ലുവിളിക്കുന്നതുമായ അവസ്ഥാ വിശേഷങ്ങളെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതുമായ ചിന്തയെ അതിന്റെ ഏറ്റവും വികസിതമായ അവസ്ഥയില്‍ പ്രവര്‍ത്തിപ്പിക്കുന്നവനാണ് എന്ന നിരീക്ഷണത്തോടെയാണ് സഖറിയ തന്റെ ബുദ്ധിജീവികളെപ്പറ്റിയുള്ള ചിന്തകള്‍ അവതരിപ്പിച്ചത്.

സുപ്രസിദ്ധ ഇറ്റാലിയന്‍ ചിന്തകനായ ന്റേണിയോ ഗ്രാമ്ഷി യുടേയും, പ്രമുഖ സാമൂഹിക ദാര്‍ശനികനായ എഡ് വേര്‍ഡ് സൈഡിന്റേയും, ബുദ്ധി ജീവി നിര്‍വചനങ്ങളെ അദ്ദേഹം പരാമര്‍ശി
ച്ചതായി സൈഡി പ്രസ്താവിച്ചത്. “ബുദ്ധിജീവി മുഖ്യധാരയ്ക്ക് പാര്‍ശ്വവര്‍ത്തിയായി നിന്നുകൊണ്ട് വിദഗ്ദന്റെ ചമയങ്ങളില്ലാതെ, അധികാര കേന്ദ്രങ്ങളോട് സത്യം പ്രഖ്യാപിക്കുന്ന ഒരു ഭാഷയുടെ ഉപജ്ഞാതാവാണ്” എന്നാണ്.

സൈയിഡിന്റെ ബുദ്ധി ജീവി എല്ലാ അധികാര സ്വാധീനങ്ങളില്‍ നിന്നും സ്വയം സ്വതന്ത്രനാക്കിയ വ്യക്തിയാണ്. അതായത് ഭരണകൂടങ്ങളെയും, മതങ്ങളുടെയും ,പ്രത്യയശാസ്ത്രങ്ങളുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും, മാധ്യമങ്ങളുടെയും, അധികാര സ്വാധീനങ്ങള്‍ . എന്നാല്‍ കേരളത്തില്‍ ബുദ്ധിജീവി സ്തുതി പാഠകരുടെ സ്വാധീനത്തില്‍ നിന്നുകൂടി സ്വതന്ത്രരാകേണ്ടതുണ്ട് എന്ന് സഖറിയ സൂചിപ്പിച്ചു.

കേരളത്തിലെ ബുദ്ധിജീവികള്‍ സമൂഹത്തില്‍ നായകന്‍മാരാണ് എന്ന തോന്നല്‍ ഉളവാക്കപ്പെടുന്നുണ്ട് എങ്കിലും സമൂഹത്തിലെ ബുദ്ധി മേധാവികളും രാഷ്ട്രീയ പാര്‍ട്ടികളും, ജാതിമത ശക്തികളും, മാധ്യമങ്ങളുമാണ് നിര്‍ണ്ണയിക്കുന്നത്. മലയാളികളുടെ ജന്മം കൊടുക്കുന്ന ഏറ്റവും മഹാനായ ജൈവ ബുദ്ധിജീവി ശ്രീ നാരായണനാണ് എന്നദ്ദേഹം പറഞ്ഞു. മഹാന്മാരായ ബുദ്ധി ജീവികളായി ഗാന്ധിജി, യേശുക്രിസ്തു, സോക്രട്ടീസ്, ശ്രീ ബുദ്ധന്‍ , എന്നിവരെ അദ്ദേഹം സ്മരിച്ചു.

സോക്രട്ടീസിനും, പ്ലേറ്റോയും 500 വര്‍ഷങ്ങള്‍ക്കു ശേഷം ജീവിച്ചിരുന്ന യേശുക്രിസ്തു ഒരു ലോക ബുദ്ധിജീവിയായിരുന്നു എങ്കിലും സ്വന്തം നാട്ടില്‍ അദ്ദേഹം പരാജയപ്പെട്ടു. പക്ഷെ പാശ്ചാത്യ ലോകം അദ്ദേഹത്തെയും, സുഹിതകളേയും ഏറ്റു വാങ്ങി.

കേരളത്തി
ലും ആദ്യത്തെ ബുദ്ധിജീവി ശങ്കരാചാര്യരായിരുന്നു. അന്നത്തെ ഏക ചിന്താപദ്ധതി മതം മാത്രമായിരുന്നു. വാര്‍ത്താ പ്രാധാന്യത്തിനു വേണ്ടി മാധ്യമങ്ങള്‍ നല്‍കിയ പേരാണ് സാംസാരീക നായകന്‍. വളരെ കാലങ്ങളോളം ആ നാമധേയം ഇ.എം.എസിന് കല്പിച്ചു നല്‍കിയിരുന്നു.

പ്രസിദ്ധ അമേരിക്കന്‍ ചിന്തകരായ നോം ചോമ്‌സ്‌കിയേയും, എഡ് വേര്‍ഡ് സെയ്ഡിനേയും, ഗ്രാമ്‌സിയേയും ഡോ.എം.വി. പിള്ള തന്റെ ബുദ്ധിജീവികളെ പറ്റിയുള്ള പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ബുദ്ധിജീവി എല്ലാവിധ ബാഹ്യ സ്വാധീനങ്ങളില്‍ നിന്നും , സ്ഥാപിത താല്പര്യങ്ങളില്‍ നിന്നും സ്വതന്ത്രനായിരിക്കണം എന്നദ്ദേഹം ഊന്നിപ്പറഞ്ഞു.

കാനഡയില്‍ നിന്നെത്തിയ പ്രശസ്ത ചെറുകഥാകൃത്ത് നിര്‍മ്മല “നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി” എന്ന ചെറുകഥ വായിച്ചു. നോര്‍ക്ക നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയിയാണ് നിര്‍മ്മല. അമേരിക്കയിലെ അറിയപ്പെട്ട ചെറുകഥാകൃത്ത് സി.എം.സി. ഇന്നിന്റെ മക്കള്‍ എന്ന ചെറുകഥ വായിച്ചു.

മാധ്യമങ്ങള്‍ ആരുടെ പക്ഷത്ത്?

1940-60 കളില്‍ കേരളത്തെ നവീകരിച്ച “നവോധാന പ്രസ്ഥാനം” ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായി മാഞ്ഞു പോയിരിക്കുന്നു. എന്ന ആമുഖത്തോടെയാണ് സഖറിയ മാധ്യമങ്ങളെ പ്പറ്റിയുള്ള ചര്‍ച്ച ആരംഭിച്ചത്. ശാസ്ത്രബോധത്തിന്റെയും, പുരോഗമന ചിന്തയുടെയും സ്ഥാനത്ത് ഇന്ന് ആള്‍ ദൈവങ്ങളുടെ ആരാധനയും, ജീര്‍ണ്ണിച്ച ആചാരാനുഷ്ഠാനങ്ങളുടെയും, അന്ധവിശ്വാസങ്ങളെയും പുനരുധാനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ഒരു കാരണമായി സഖറിയ ചൂണ്ടി കാണിച്ചത് ; ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആദര്‍ശപരമായ തകര്‍ച്ചയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ അധികാരമോഹത്തിനു വേണ്ടി നവോധാന ആദര്‍ശങ്ങളില്‍ നിന്ന് ഒളിച്ചോടി.

ഒരു ജനാധിപത്യത്തിന്‍ നവോധാന പ്രസ്ഥാനത്തെ ഉയര്‍ത്തി പിടിക്കേണ്ടത് ആശയ സംവേദകരാണ്- ബുദ്ധിജീവികള്‍, കലാകാരന്മാര്‍ , എഴുത്തുകാര്‍ , മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവ
ര്‍ ‍. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഒരു വശത്ത് അവസരവാദികളും, ഭാഗ്യാന്വേഷികളും, വര്‍ഗീയ വാദികളോട് കൈ കോര്‍ത്ത് പിടിക്കാന്‍ മടിയില്ലാത്തവരുമായ എഴുത്തുകാരും, കലാകാരന്മാരും എല്ലാമടങ്ങുന്ന ബുദ്ധിജീവികള്‍ പരസ്യമായും രഹസ്യമായും പ്രതിലോമ ശക്തികളെ പിന്‍തുണച്ചു.

മറുവശത്ത് പരിവര്‍ത്തനത്തിന്റേയും, ആധുനികതയുടേയും, മാനവീക മൂല്യങ്ങളുടെയും, ശാസ്ത്രബോധത്തിന്റേയും, സമൂഹ മനസാക്ഷികളായി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ ഏറ്റവും സകുചിതങ്ങളായ പ്രതിലോമ മൂല്യങ്ങളെ സാക്ഷ്യപ്പെടുത്തുന്നവരും, അവയ്ക്ക് പ്രചാരം നല്‍കുന്നവരും, അവയുടെ സാമ്പത്തിക ഉപഭോഗ്താക്കളുമായി മാറി. മാധ്യമങ്ങളുടെ ഈ ആസൂത്രിതമായ വഞ്ചനയാണ് നവോത്ഥാനത്തിന് ലഭിച്ച ഏറ്റവും മാരകമായ പ്രഹരം.

ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും, ജാതി,മത ശക്തികളുടെയും, ഒപ്പം ചേര്‍ന്ന് മാധ്യമങ്ങള്‍ മലയാളികളുടെ യഥാര്‍ത്ഥ താല്പര്യങ്ങളെ പൂഴ്ത്തി വയ്ക്കുക മാത്രമല്ല, അവരെ വേട്ടയാടുന്നവരുമായിതീര്‍ന്നു. അവരിപ്പോള്‍ ചെയ്യുന്നത് ഇംഗ്ലീഷ് പഴംചൊല്ലില്‍ പറഞ്ഞിരിക്കുന്നതു പോലെ "വേട്ടനായ്ക്കളോടൊപ്പം വേട്ടയാടുകയും മുയലുകള്‍ക്കൊപ്പം ഓടുകയുമാണ്".

മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് മാധ്യമങ്ങളെ നയിക്കുന്നത് എന്ന് ഡോ.എം.വി പിള്ള പറഞ്ഞു. അതേ സമയം ഒരു പക്ഷെ അവര്‍ വായനക്കാര്‍ക്ക് ആവശ്യമായത് നല്‍കുകയാണ് എന്നതായിരിക്കാം വാസ്തവം എന്നദ്ദേഹം കൂട്ടിചേര്‍ത്തു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച മാധ്യമങ്ങളുടെ സമീപനങ്ങള്‍ക്ക് ഏതായാലും ഒരു വഞ്ചിച്ച പരിണാമം ഉണ്ടാകുമെന്നും ഡോ.പിള്ള പ്രസ്താവിച്ചു.

മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, ടാജ് മാത്യു, ജോസ് കാടാപുരം, ജോസ് തയ്യില്‍ , എഴുത്തുകാരായ സി.എം.സി. നിര്‍മ്മല തോമസ്, ത്രേസ്യാമ്മ നാടാവള്ളി, ഡോ.എന്‍ .പി. ഷീല, പീറ്റര്‍ നീണ്ടൂ
ര്‍ ‍, ജോണ്‍ എളമത, ജയന്‍ കാമിച്ചേരി, അബ്ദുള്‍ പുന്നയൂര്‍ക്കുളം തുടങ്ങി ഒട്ടേറെപ്പേര്‍ സംസാരിച്ചു.
സംഘാടകനായ മനോഹര്‍ തോമസ്സ് മോഡറേറ്ററായിരുന്നു.
സര്‍ഗവേദിയുടെ സാഹിത്യശില്പശാലസര്‍ഗവേദിയുടെ സാഹിത്യശില്പശാലസര്‍ഗവേദിയുടെ സാഹിത്യശില്പശാലസര്‍ഗവേദിയുടെ സാഹിത്യശില്പശാല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക