Image

ജോലിയില്ല, ജയിലില്‍ പോകാനായി യുവാവ് വൃദ്ധനെ കുത്തികൊന്നു

Published on 20 April, 2019
ജോലിയില്ല, ജയിലില്‍ പോകാനായി യുവാവ് വൃദ്ധനെ കുത്തികൊന്നു


കോഴിക്കോട്: കോഴിക്കോട് കമ്മീഷ്ണര്‍ ഓഫീസിനു മുന്നില്‍ പട്ടാപ്പകല്‍ വൃദ്ധന്‍ കുത്തേറ്റു മരിച്ചു. വളയം സ്വദേശി പ്രബിന്‍ ദാസിനെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശിയായ നാടോടി വൃദ്ധനാണ് കുത്തേറ്റു മരിച്ചത്. ജയിലില്‍ പോകാനായി കൊലപ്പെടുത്തി എന്നാണ് പ്രബിന്‍ പോലീസിനു നല്‍കിയ വിവരം

താന്‍ ഒരാളെ കുത്തിയെന്ന് പ്രബിന്‍ തന്നെയാണ് പോലീസ്‌റ്റേഷനില്‍ വന്ന് പറഞ്ഞത്. ഇയാള്‍ക്ക മാനസിക അസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.  പ്ലസ് ടു വരെ പഠിച്ച പ്രബിന്‍ ദാസിനു ജോലിയൊന്നും ലഭിക്കാത്തതില്‍ അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുന്‍പ് രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

മരിച്ച തമിഴ്‌നാട് സ്വദേശിയുടെ പേരും മറ്റു വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രബിന്‍ പറഞ്ഞ വിവരം അനുസരിച്ച് പുറത്തു നോക്കിയപ്പോഴാണ് ഒരാള്‍ കഴുത്തിനു കുത്തേറ്റു വരുന്നതായി കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക