Image

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; കേരളത്തില്‍ ആം ആദ്‌മി എല്‍.ഡി.എഫിനെ പിന്തുണയ്‌ക്കും

Published on 21 April, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; കേരളത്തില്‍ ആം ആദ്‌മി എല്‍.ഡി.എഫിനെ പിന്തുണയ്‌ക്കും

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആം ആദ്‌മിയുടെ പിന്തുണ ഇടതുപക്ഷത്തിന്‌. ദല്‍ഹിയില്‍ ആം ആദ്‌മി നേതൃത്വവുമായി സി.പി.ഐ.എം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം.

ദല്‍ഹിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത അടയുമ്പോള്‍ ആണ്‌ കേരളത്തില്‍ സി.പി.ഐ.എമ്മിന്‌ പിന്തുണ പ്രഖ്യാപിക്കാനുള്ള എ.എ.പി തീരുമാനം എന്നത്‌ ശ്രദ്ധേയമാണ്‌.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‌ പിന്തുണ പ്രഖ്യാപിച്ചതായുള്ള പരാതിയില്‍ ആം ആദ്‌മി ദേശീയ നേതൃത്വം സി.ആര്‍.
നീലകണ്‌ഠന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിരുന്നു.

കേരളത്തില്‍ 11 മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണയ്‌ക്കും എന്നായിരുന്നു എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്‌ഠന്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ ദേശീയ നേതൃത്വത്തോട്‌ വിശദീകരണം ചോദിക്കാതെ ഇക്കാര്യം ഏകപക്ഷീയമായി പ്രഖ്യാപിച്ച സി.ആര്‍ നീലകണ്‌ഠനോട്‌ എ.എ.പി വിശദീകരണം തേടുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക