കൊളംബോ: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസങ്ങള്‍ക്കു മുമ്ബ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പോലീസ് മേധാവിയാണ് ചാവേറുകള്‍ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം നടത്താന്‍ പദ്ധതി തയാറുക്കുന്നതായി മുന്നറിയിപ്പ് നല്‍കിയത്. ഏപ്രില്‍ 11 ന് പോലീസ് മേധാവി പുജുത് ജയസുന്ദര ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു.കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെയും സ്ഫോടനം ഉണ്ടായേക്കുമെന്ന് പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് അയച്ച മുന്നറിയിപ്പ് സന്ദേശം സൂചിപ്പിക്കുന്നു.
ക്രിസ്ത്യന്‍ പള്ളികളില്‍ നാഷണല്‍ തൗഹീത് ജമാത്ത് ഭീകരര്‍ ചാവേര്‍ സ്ഫോടനത്തിനു പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.