Image

കൊലപാതക രാഷ്ട്രീയത്തിനെതിരെ വടകര വിധിയെഴുതുമെന്ന് മുരളീധരന്‍

Published on 21 April, 2019
കൊലപാതക രാഷ്ട്രീയത്തിനെതിരെ വടകര വിധിയെഴുതുമെന്ന് മുരളീധരന്‍

കൂത്തുപറമ്ബ്: കൊലപാതക രാഷ്ട്രീയത്തിനെതിരെ വടകര വിധിയെഴുതുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. വടകര തിരിച്ചു പിടിക്കുമെന്ന പി.ജയരാജന്റെ അവകാശവാദം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി വടകര വളരെ ആവേശത്തിലാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരു മാസമായി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. 23-ാം തീയതി അതിന്റെ ഫലമുണ്ടാവും. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വടകരയിലെ റിസള്‍ട്ട്- അദ്ദേഹം പറഞ്ഞു. 2011-ല്‍ യുഡിഎഫ് വിജയിച്ച നിയോജകമണ്ഡലമാണ് കണ്ണൂരിലെ കൂത്തുപറമ്ബ് അവിടെ ഇക്കുറി യുഡിഎഫ് മുന്നേറ്റമുണ്ടാവും. വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇക്കുറി യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായത് വടകര മണ്ഡലത്തിലുടനീളം അതിന്റെ പ്രതിഫലനമുണ്ടാവുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക