Image

ഈസ്റ്റര്‍ ദിനം (കവിത: രേഖാ ഷാജി)

Published on 21 April, 2019
ഈസ്റ്റര്‍ ദിനം (കവിത: രേഖാ ഷാജി)
ഈസ്റ്റര്‍ ദിനം
ക്രൂശിതരൂപത്തില്‍
മോചനം നേടിയ ദിനം
ഇത് ഈസ്റ്റര്‍ ദിനം
ഹൃദയത്തില്‍ നിറയുന്ന
രൂപം നിരുപമ
സ്‌നേഹത്തില്‍ നിത്യഭാവം
ഈശോതന്‍ രൂപം
ആര്‍ദ്രമാം സ്‌നേഹത്തിന്‍
പൂര്‍ണ്ണരൂപം
ആലംബഹീനര്‍ക്ക്
എന്നും ആശ്വാസമേകുന്ന
ദിവ്യരൂപം ഹൃദയത്തില്‍
നിറയുന്ന ദിവ്യരൂപം
എന്‍ വഴികളില്‍
വിളക്കായി തെളിഞ്ഞ രൂപം
ഈശോതന്‍ രൂപം നിത്യമാം
സ്‌നേഹത്തിന്‍ ദിവ്യഭാവം
നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ
സൗമ്യഭാവം.

Join WhatsApp News
Tom abraham 2019-04-21 09:37:01
Rekha , great lines . Thanks for your thoughts , briefly bringing out the  beautiful 
Image of Jesus the Son of God. 
വിദ്യാധരൻ 2019-04-21 14:33:57
"സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
വ്യാഹതി തന്നെ മരണം;
സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം" (  ചണ്ഡാലഭിക്ഷുകി - കുമാരനാശാൻ (1922)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക