Image

പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെ ട്വീറ്റില്‍ പിഴവ്; 138 എന്നത് 138 മില്യണ്‍ ആയി

Published on 21 April, 2019
പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെ ട്വീറ്റില്‍ പിഴവ്; 138 എന്നത്  138 മില്യണ്‍ ആയി
വാഷിങ്ങ്ടണ്‍: ശ്രീലങ്ക സ്ഫോടനത്തെ അപലപിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് ചെയ്ത ട്വീറ്റില്‍ പിഴവ്. 138 പേര്‍ കൊല്ലപ്പെട്ടു എന്നതിന് പകരം 138 മില്യണ്‍ പേര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

'ശ്രീലങ്കയില്‍ നടന്ന ദാരുണമായ സ്ഫോടനങ്ങളില്‍ 138 മില്യണ്‍ ആളുകള്‍ കൊല്ലപ്പെടുകയും 600 ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയത സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങള്‍ സഹായിക്കാന്‍ സന്നദ്ധരാണ്'- ട്രമ്പ് ട്വീറ്റ് ചെയ്തു.

തെറ്റ് മനസ്സിലാക്കിയ ഉടന്‍ ട്വീറ്റ് നീക്കം ചെയ്യുകയും തെറ്റ് തിരുത്തി പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക