Image

ബാബറി മസ്‌ജിദ്‌ തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന്‌ പ്രഗ്യ സിങ്‌ ഠാക്കൂര്‍

Published on 21 April, 2019
ബാബറി മസ്‌ജിദ്‌ തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന്‌ പ്രഗ്യ സിങ്‌ ഠാക്കൂര്‍

മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പൊലീസ്‌ ഉദ്യോഗസ്ഥന്‍ ഹേമന്ത്‌ കര്‍ക്കറയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന്‌ പിന്നാലെ മറ്റൊരു വിവാദപരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ മാലേഗാവ്‌ സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിങ്‌ ഠാക്കൂര്‍.

അയോധ്യയിലെ ബാബരി മസ്‌ജിദ്‌ തകര്‍ത്തതില്‍ തനിക്ക്‌ അഭിമാനമുണ്ടെന്നും അതില്‍ പശ്ചാത്തപിക്കുന്നില്ലെന്നും പ്രഗ്യ സിംഗ്‌ ഠാക്കൂര്‍ പറഞ്ഞു. വാര്‍ത്താ ചാനലായ ആജ്‌ തക്കുമായി നടത്തിയ അഭിമുഖത്തിലാണ്‌ പ്രഗ്യ സിംഗിന്റെ തുറന്ന്‌ പറച്ചില്‍.

ബാബരി മസ്‌ജിദ്‌ തകര്‍ത്തതില്‍ തനെന്തിന്‌ പശ്ചാത്തപിക്കണം?. വാസ്‌തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ്‌. രാമ ക്ഷേത്രത്തിന്‌ ചുറ്റുമായി കുറച്ച്‌ മാലിന്യങ്ങള്‍ കിടപ്പുണ്ടായിരുന്നു.

ഞങ്ങള്‍ അത്‌ നീക്കം ചെയ്‌തു. ഇത്‌ രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണര്‍ത്തുന്നു. അയോധ്യയില്‍ വലിയ രാമ ക്ഷേത്രം പണിയും. കോണ്‍ഗ്രസ്‌ 70 വര്‍ഷം ഭരിച്ചിട്ടും എന്താണ്‌ ചെയ്‌തതെന്ന്‌ നോക്കൂ.

നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ല. ഇന്ത്യയില്‍ അല്ലാതെ പിന്നെവിടെയാണ്‌ രാമ ക്ഷേത്രം പണികയെന്നും പ്രഗ്യ സിങ്‌ ചോദിച്ചു.

ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ചും പ്രഗ്യ സിങ്‌ സംസാരിച്ചു. പൊതുജനങ്ങള്‍ തനിക്കൊപ്പമുണ്ട്‌. തന്റെ സ്ഥാനാര്‍ത്ഥിത്വം അവര്‍ക്ക്‌ പ്രചോദനമാണ്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി താനാണെന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ ആത്മവിശ്വാസം ഇരട്ടിയായതായാണ്‌ എല്ലാവരും പറയുന്നത്‌.

കഴിഞ്ഞ ദിവസം ഹേമന്ത്‌ കര്‍ക്കറയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രഗ്യ സിംഗിനെതിരെ മധ്യപ്രദേശ്‌ പൊലീസ്‌ കേസെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ പരാതിയില്‍മേലാണ്‌ കേസെടുത്തത്‌.
Join WhatsApp News
josecheripuram 2019-04-21 17:23:55
"Is it that in Kerala beef is plenty available, BJP leaders visiting Kerala very frequently?
josecheripuram 2019-04-21 20:48:14
Mr JINNA who was the first president of Pakistan ate ham&bacon.The rules are for me&you who blindly believe what some idiots say.
ആഴ്ച വട്ടം 2019-04-22 06:21:54
വര്‍ഷത്തില്‍ ഒരിക്കല്‍ യേശു, വിഷു, മാവേലി  അങ്ങനെ പലര്‍ 
മാസത്തില്‍ ഒരിക്കല്‍ വാവ്, ആര്‍ത്തവം  അങ്ങനെ പലതും 
ആഴ്ചയില്‍ അവസാനം കമന്റെ മാല പടക്കം പോലെ നമ്മുടെ പ്രിയ ചെരിപുറം.
ആഴ്ച വട്ടം ജോസ് ചേട്ടന്‍ എന്ന് ഇനി വിളിക്കാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക