Image

മസ്‌കറ്റിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിച്ചു

ബിജു വെണ്ണിക്കുളം Published on 21 April, 2019
മസ്‌കറ്റിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
മസ്‌കറ്റ് - റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തില്‍ ഈസ്റ്റര്‍ ഘോഷങ്ങള്‍ക്ക് ഫാദര്‍ ഫാ. ഷിജോ ടി. സ്‌കറിയ., ഡീക്കന്‍- ഉതുപ്പ് തോമസ്, എന്നിവര്‍ നേതൃത്വം നല്‍കി.

മസ്‌ക്കറ്റിലെ ഗാല - മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപോലീത്ത ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. വികാരി ഫാദര്‍ അഭിലാഷ് എബ്രഹാം, ഡീക്കന്‍ - കെ. എം. സണ്ണി എന്നിവര്‍ സഹകാര്‍മികനായിരുന്നു.

സൊഹാര്‍ - സെന്റ് ഗീഗോറിയോസ് യാക്കോബായ ദേവാലയത്തില്‍. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഫാദര്‍ . പി.ജെ . അനീഷ് നേതൃത്വം നല്‍കി.

സെന്റ് എഫ്രയീം ക്നാനായ ദേവാലയത്തില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഫാദര്‍ എബി സ്‌കറിയ മട്ടയ്ക്കല്‍ , നേതൃത്വം നല്‍കി.

സലാല സെന്റ് ജോണ്‍സ് യാക്കോബായ ദേവാലയത്തില്‍. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഫാദര്‍ വര്‍ഗീസ് തച്ചേത്ത് കുടി
നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക