Image

നവോദയ അപ്പച്ചന്‍: പുണ്യപുരാണ ചിത്രങ്ങളുടെ ശില്‍പി

Published on 23 April, 2012
നവോദയ അപ്പച്ചന്‍: പുണ്യപുരാണ ചിത്രങ്ങളുടെ ശില്‍പി
ആലപ്പുഴ: അന്തരിച്ച പ്രശസ്‌ത സിനിമാ നിര്‍മ്മാതാവും സംവിധായനകനുമായ നവോദയ അപ്പച്ചന്‍ പുണ്യ പുരാണ സിനിമകളുടെ ശില്‍പിയായിരുന്നു.

തച്ചോളി അമ്പു, കടത്തനാട്ട്‌ മാക്കം, മാമാങ്കം എന്നീ പുരാണ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും, പടയോട്ടം എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്‌തിരുന്നു. ഇവയെല്ലാം അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

പരീക്ഷണ സിനിമകളുടെ വക്താവായിരുന്നു അപ്പച്ചന്‍. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ്‌ ചിത്രമായ `തച്ചോളി അമ്പു'വിന്റെ സംവിധാനം നിര്‍മ്മാണവും അദ്ദേഹത്തിന്റേതായിരുന്നു. കൂടാതെ 70 എം.എം. ചിത്രമായ പടയോട്ടത്തിന്റെ നിര്‍മാതാവ്‌, ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ നിര്‍മാതാവ്‌ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ പിന്നില്‍ നവോദയ അപ്പച്ചനായിരുന്നു. ആലപ്പുഴയിലെ മലയാളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ ആയ `ഉദയാ'യുടെ മാനേജിങ്‌ ഡയറക്ടറായിരുന്നു.

സംവിധായകരായ ഫാസില്‍, ടി.കെ.രാജീവ്‌കുമാര്‍, ജിജോ, സംഗീത സംവിധായകരായ ജെറി അമല്‍ദേവ്‌, മോഹന്‍സിത്താര, നടന്‍ മോഹന്‍ലാല്‍, ശങ്കര്‍ തുടങ്ങി നിരവധി പേര്‍ സിനിമാലോകത്ത്‌ ശ്രദ്ധേയരായത്‌ അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രങ്ങളിലൂടെയാണ്‌.

സിനിമയില്‍ നിന്നും തത്‌കാലത്തേക്ക്‌ വിടപറഞ്ഞ അപ്പച്ചന്‍ വ്യവസായ രംഗത്തും സജീവമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌കിന്ദയുടെ ഉടമ കൂടിയാണ്‌ അദ്ദേഹം. പിന്നീട്‌ അത്‌ ഉദയാ സ്റ്റുഡിയോ, നവോദയ എന്നിങ്ങനെ രണ്ടായി മാറുകയായിരുന്നു. കാക്കനാട്ട്‌ നവോദയ എന്ന പേരില്‍ സ്റ്റുഡിയോയും നടത്തുന്നുണ്ടായിരുന്നു.

1925 ഫെബ്രവരി ആറിന്‌ ആലപ്പുഴ ജില്ലയിലാണ്‌ ജനനം. പ്രമുഖ സംവിധായകന്‍ ജിജോ ഉള്‍പ്പെടെ നാല്‌ മക്കളുണ്ട.്‌ ഭാര്യ: ബേബി.
നവോദയ അപ്പച്ചന്‍: പുണ്യപുരാണ ചിത്രങ്ങളുടെ ശില്‍പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക