Image

പ്രവാസി മലയാളി സംഗമം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 21 April, 2019
പ്രവാസി മലയാളി സംഗമം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
ഫെഡറേഷന്‍ ഓഫ് ഓള്‍  ഗോവ മലയാളി അസ്സോസിയേഷനു (ഫാഗ്മയ്ക്കു) വേണ്ടി ജ്യോതിലക്ഷ്മി നമ്പ്യാര്‍ തയ്യാറാക്കിയത്.

പ്രവാസി മലയാളി എഴുത്തുകാരുടെ ശ്രദ്ധക്ക്

വിശാലമായ പഞ്ചസാര  മണല്‍ പുതപ്പ് വിരിച്ച്  വിനോദയാത്രക്കാരുടെ വരവേല്‍പ്പിനായി ഒരുക്കിവച്ചിരിയ്ക്കുന്ന ഗോവ കടല്‍ പുറത്ത് അല്‍പ്പം വിഭവങ്ങളുമായി പ്രവാസി എഴുത്തുകാര്‍ക്ക് സൗഹൃദവും, ആനന്ദവും, ആഹ്ലാദവും, സഹകരണവും, ഓര്‍മ്മകളും ചേര്‍ത്ത് വിളമ്പാന്‍ തയ്യാറായിക്കൊണ്ട് ഫെഡറേഷന്‍ ഓഫ് ഓള്‍  ഗോവ മലയാളി അസോസിയേഷന്‍ (ഫാഗ്മ) സംഘടിപ്പിയ്ക്കുന്ന  6മത് സാഹിത്യ സംഗമത്തിലേയ്ക്ക് പ്രവാസി എഴുത്തുകാരെ സാദരം സ്വാഗതം ചെയ്യുന്നു.

പനാജിയില്‍ വച്ച്   (ഗോവ) നടക്കുന്ന ആറാമത് പ്രവാസി മലയാള സാഹിത്യസംഗമം ജൂണ്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ മഡ്‌ഗോണ്‍ (Madgaon) രവീന്ദ്ര ഭവനില്‍ വച്ച് അരങ്ങേറുന്നു.സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്ന പ്രവാസി മലയാളി എഴുത്തുകാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി  ശ്രീമതി രാജേശ്വരി നായരെ  (പ്രോഗ്രാം കണ്‍വീനര്‍ ) +91707393964 എന്ന നമ്പറിലൂടെ വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട് സംഗമത്തിനുവേണ്ടി രൂപീകരിച്ച ഗ്രൂപ്പില്‍ അംഗത്വം ഉറപ്പുവരുത്താവുന്നതാണ്. 2019 ജൂണ്‍ 1നു 2 മണിയ്ക്ക് ആരംഭിയ്ക്കുന്ന സംഗമത്തില്‍   കുട്ടികളുടെ കലാപരിപാടികള്‍, മത്സരങ്ങള്‍, അതിഥികള്‍ക്ക് ഉപഹാര സമര്‍പ്പണം, പുസ്തക പ്രകാശനം, പാനല്‍ ചര്‍ച്ച, പുസ്തക ശാല ഉത്ഘാടനം, കവിയരങ്ങു, കഥയരങ്ങു, മറ്റു കലാപരിപാടികള്‍ എന്നീ പരിപാടികളോടെ ആരംഭിയ്ക്കുന്ന സംഗമം ജൂണ്‍  2നു ഏകദേശം  5മണിയോടെ  പര്യവസാനം കുറിയ്ക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിയ്ക്കുന്ന അറിയിപ്പ് വായിക്കുക).

"ഈ സംഗമത്തില്‍ പ്രശസ്തരായ കവികളെന്നോ, എഴുത്തുകാരെന്നോ, ഗ്രന്ഥകര്‍ത്താക്കളെന്നോ, പുതിയ എഴുത്തുകാരെന്നോ, തുടക്ക എഴുത്തുകാരെന്നോ ഉള്ളതരം തിരിവില്ല. പ്രവാസി എഴുത്തുകാര്‍ക്കായി അവസരങ്ങള്‍ ഒരുക്കുക, സംഘടിയ്ക്കുക എന്ന ഉദ്ദേശത്തോടു കൂടി  മാത്രമാണ് ഫാഗ്മ ഈ സംഗമത്തിന് രൂപം നല്കിയിരിയ്ക്കുന്നത് . എഴുത്തുകാര്‍ എവിടെ നിന്ന് എന്ന ഒരു ചോദ്യത്തിനിവിടെ പ്രസക്തിയേ ഇല്ല. ആത്മാര്‍ത്ഥമായി പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ ഫാഗ്മകഴിയുംവിധം സൗകര്യങ്ങള്‍ ഒരുക്കി ഓരോരുത്തരെയും സ്വീകരിയ്ക്കുന്നതായിരിയ്ക്കും" എന്ന് പ്രോഗ്രാം  കണ്‍വീനര്‍,ശ്രീമതി രാജേശ്വരി നായര്‍ പറയുന്നു.

ഈ സംഗമത്തില്‍ എല്ലാ  വര്‍ഷവും എന്നതുപോലെ പങ്കെടുത്ത് അനുഭവസ്ഥയും, പ്രശസ്ത കവിയത്രിയും, ഗ്രന്ഥകര്‍ത്താവും ഗ്ലോബല്‍ മീഡിയകളിലും, അച്ചടി മാധ്യമങ്ങളിലും സുപരിചിതയുമായ ശ്രീമതി രമ പ്രസന്ന പിഷാരടി സംഗമത്തെ കുറിച്ച് പറഞ്ഞത്  ഇങ്ങിനെയാണ് " എന്റെ കവിതയ്ക്ക് കിട്ടിയ ഒരു സാമാനം വാങ്ങാനാണ് ഞാന്‍ ആദ്യമായി ഈ സംഗമത്തില്‍  പങ്കെടുക്കുന്നത്. ആദ്യമായി ഇവിടെ വന്നപ്പോള്‍ ഒരു അപരിചിതത്വം എന്റെ മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലുംഈ സംഗമത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ എന്റെ മനസ്സിലിന്റെ ആ ചിന്തയെല്ലാം വിട്ടൊഴിഞ്ഞു. എന്റെ കൂട്ടുകുടുംബത്തില്‍ വന്നെത്തുന്ന ഒരു ലാഘവത്തോടെയാണ് ഞാന്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്. ഗോവയിലെ ഈ സംഗമത്തിലൂടെ, സാഹിത്യലോകത്തെ പല പ്രതിഭകളെയും പരിചയപ്പെടുന്നതിനും, അവരില്‍ പലരുമായി  ആശയങ്ങള്‍ പങ്കുവയ്ക്കാനും എനിയ്ക്കു അവസരം ലഭിച്ചു.. ഈ സംഗമത്തിന്റെ പ്രത്യേകതയായി എനിയ്ക്കു അനുഭവപ്പെട്ടിരിയ്ക്കുന്നത് സംഘാടകരുടെ ആത്മാര്‍ത്ഥമായ സമീപനവും, ലളിതവും സമ്പുഷ്ടവും, സമയ നിഷ്ഠയില്‍ അധിഷ്ഠിതവുമായ സാഹിത്യവേദി എന്നതാണ് "

അപ്പോള്‍ നിങ്ങള്‍ക്കും ഇതൊരു വ്യത്യസ്തമായ അനുഭവമായിരിയ്ക്കും, ഒട്ടും സമയം വൈകിയിട്ടില്ല. ഈ അനുഭവങ്ങള്‍ തൊട്ടറിയാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിയ്ക്കുന്ന പ്രവാസി എഴുത്തുകാര്‍ മേല്പറഞ്ഞ നമ്പറുമായി ബന്ധപ്പെട്ട് നിങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താം.
 
കഴിഞ്ഞ സംഗമത്തിലെ ചില നിമിഷങ്ങള്‍ താഴെ പങ്കുവയ്ക്കുന്നു. 

പ്രവാസി മലയാളി സംഗമം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)പ്രവാസി മലയാളി സംഗമം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)പ്രവാസി മലയാളി സംഗമം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)പ്രവാസി മലയാളി സംഗമം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)പ്രവാസി മലയാളി സംഗമം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക