Image

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 22 April, 2019
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ : കര്‍ദിനാള്‍  മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും
ഹൂസ്റ്റണ്‍ : സീറോ മലബാര്‍ സഭയുടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ രൂപതയായ ഷിക്കാഗോ രൂപതയുടെ ഏഴാമത് ദേശീയ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും.  ഹൂസ്റ്റണ്‍ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍. ഓഗസ്റ്റ്  ഒന്നിനു തുടങ്ങുന്ന കണ്‍വന്‍ഷന്‍ കര്‍ദിനാള്‍  മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്  ഉദ്ഘാടനം ചെയ്യുന്നതും.

അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസി സമൂഹം ഒരുമിക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍  ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറും, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കോ കണ്‍വീനറൂമാണ്. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ചെയര്‍മാന്‍ അലക്‌സ് കുടക്കച്ചിറയുടെ നേതൃത്വത്തില്‍  വിജയകരമായി പുരോഗമിച്ചു വരുന്നു . മാര്‍ത്തോമ്മ മാര്‍ഗം വിശുദ്ധിയിലേക്കുള്ള മാര്‍ഗം, ഉണര്‍ന്നു പ്രശോഭിക്കുക എന്ന രണ്ട് ആപ്തവാക്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് സീറോ മലബാര്‍ കണ്‍വന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.


അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്‍പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും,  നാല്‍പ്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി  അയ്യായിരത്തില്‍പരം  വിശ്വാസികള്‍ പങ്കെടുക്കും.  കേരളത്തില്‍ നിന്നും  അമേരിക്കയില്‍ നിന്നും  പ്രമുഖ  സാമൂഹ്യ  ആത്മീയ പ്രഭാഷകര്‍ പങ്കെടുത്തു ഉണര്‍വിന്റെ സന്ദേശം പകരും. സഭയുടെ വിശ്വാസ ദീപ്തി പ്രഘോഷിക്കപ്പെടുന്നതോടൊപ്പം, രൂപതയിലെ കുടുംബങ്ങളുടെ മഹാസംഗമവേദി കൂടിയാവും കണ്‍വന്‍ഷന്‍.

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ : കര്‍ദിനാള്‍  മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും
Join WhatsApp News
നീതിക്കുളത്തിൽ യേശുക്കുട്ടി 2019-04-22 17:32:23

ഒരു  ഗെറ്റ്  ടുഗെദറിന്  മാത്രം  കൺവെൻഷൻ  നല്ലതാണ് . എന്നാൽ  അതിനു  ഇത്രയും  തുക  കലക്‌ട്‌  ചെയ്യണോ . എന്തിനീ  നാട്ടിൽ  നിന്ന്  വലിയ  കർദിനാൾ  അടക്കം  ഒത്തിരി ആൾ  ദൈവ  മെത്രാന്മാരെ  ഫസ്റ്റ്  ക്ലാസ്  ടിക്കറ്റിൽ  കൊടുവന്നു  അല്മയരുടെ  വയറ്റത്തടിക്കണം . ഞങ്ങൾ  പണവും  മുടക്കണം  ഈ  തിരുമേനിമാരും  അച്ചന്മാരും  വന്ന്  നീണ്ട  ബോറിങ്  ബ്ലാ  ബ്ലാ  പ്രസംഗവും  കേൾക്കണം . നങ്ങളുടേയും  കന്യാസ്ത്രികളുടേയും  മീതെ  ഇവർ  കുതിര  കയറുകയും  ചെയ്യും .  ചെലവ്  കുറക്കുക  കൺവെൻഷൻ  അല്മയർക്കു  വിട്ടു  കൊടുക്കുക . ചുമ്മ  പേരിനു  കൊടിത്താൽ പോരാ . റിയലി  എല്ലാം അവർ ചെയ്യണം . മത  മേലധികാരികൾ  സ്പിരിച്ചാൽ  നടത്തിയാൽ മതി .  വൈദികരും  പോക്കറ്റിൽ  നിന്ന്  പണമെടുത്തു  വരണം . അവർക്കു  വിശവാസികളെക്കാൾ  നല്ല  വരുമാനമുണ്ടല്ലോ .  പിന്നെ  കൺവെൻഷൻ  ൽ കണക്കുകൾ  കറക്റ്റ്  ആയി  കാണിക്കണം . ഓർക്കുക  ബിഷൊപ്സ്  വൈദീകർ  ചുമ്മാ  ബ്ലാ  ബ്ലാ  പ്രാർത്ഥന , നിങ്ങടെ  അറുബോറൻ  കച്ചട  നീണ്ട  പ്രസംഗം  കേട്ടു  മടുത്തു . ബീ  ബ്രീഫ് . നിങ്ങളുടെ  വാക്കു  ചാതുരിയും  മറ്റും  കേൾപ്പിക്കാനുള്ള  വേദിയല്ല  ഇതു . ഈ  കുറ്റ  ആരോപിതരായവരെ, സഭയുടെ  ഭൂമി  വിറ്റു തുലച്ചവരായവരെ  ഇവിടെ എന്തിനു  വരുത്തണം . എന്ത്  ദൈവ  സന്ദേശ മാനവർ  തരുന്നത് . കല്ദായവത്കരണം  ഒട്ടും  നല്ലതല്ല . പോപ്പ്  ഫ്രാൻസിസ്  ആണ്  നമ്മുടെ  മാതൃകാ , നമ്മുടെ  നേതാവ് . Praise  ജീസസ്  ക്രൈസ്റ്റ് . ഹാപ്പി ഈസ്റ്റർ

Jack Daniel 2019-04-22 18:33:46
We can pump spirit into Zero Malabar if you believe in me 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക