Image

ജീസസ് ഡ്രാമാസ്‌കോപ് ; ലാന്‍കാസ്റ്ററിലെ വിശ്വവിഖ്യാതമായ വിശുദ്ധാനുഭവം: ഓര്‍മ

ജോര്‍ജ് പി.ഡി. Published on 22 April, 2019
ജീസസ് ഡ്രാമാസ്‌കോപ് ; ലാന്‍കാസ്റ്ററിലെ വിശ്വവിഖ്യാതമായ വിശുദ്ധാനുഭവം: ഓര്‍മ
ലാന്‍ കാസ്റ്റര്‍: വിശ്വവിഖ്യാതമായ പെന്‍സില്‍ വേനിയാ ലാന്‍ കാസ്റ്റര്‍ സൗണ്ട് ആന്റ് ലൈറ്റ് കമ്പനിയുടെ ജീസസ് എന്ന ഡ്രാമാസ്‌കോപ് വിശുദ്ധാനുഭവമെന്ന് ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍. ജീസസ്സിന്റെ രക്ഷാപദ്ധതിയെ അതീവ മിഴിവോടെ രംഗത്ത് അവതരിപ്പിക്കുന്നതില്‍ അത്ഭുതകരമായ പ്രാഗത്ഭ്യമാണ് ആസ്വാദകരോട് നീതിപുലര്‍ത്തി നിര്‍വഹിച്ചിരിക്കുന്നത്. പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍, ട്രഷറാര്‍ ജോര്‍ജ്കുട്ടി ദേവസ്യാ അമ്പാട്ട്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, ഫാ.പ്രിന്‍സ് ജോണ്‍, മാത്യൂ തരകന്‍, മോഡീ ജേക്കബ്, ഏബ്രഹാം കോര, ആലീസ് ആറ്റുപുറം, സെലിന്‍ ജോര്‍ജ്, ടീന ചെമ്പ്‌ളായില്‍, ഗ്രേസി മോഡി, ലിസി ജോര്‍ജ് എന്നിവര്‍ നാടകത്തെക്കുറിച്ചുള്ള ആസ്വാദന ചര്‍ച്ചയില്‍ പങ്കെടുത്തു.

ജീസസ് ഡ്രാമാസ്‌കോപ് ; ലാന്‍കാസ്റ്ററിലെ വിശ്വവിഖ്യാതമായ വിശുദ്ധാനുഭവം: ഓര്‍മജീസസ് ഡ്രാമാസ്‌കോപ് ; ലാന്‍കാസ്റ്ററിലെ വിശ്വവിഖ്യാതമായ വിശുദ്ധാനുഭവം: ഓര്‍മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക