Image

ശബരിമലയില്‍ പ്രതിരോധത്തിലായി ബിജെപി; മുഖ്യമന്ത്രി കത്ത് പുറത്തുവിട്ടത് തിരിച്ചടിക്കുമോ എന്ന ഭയത്തില്‍ കുമ്മനവും സുരേന്ദ്രനും

കല Published on 22 April, 2019
ശബരിമലയില്‍ പ്രതിരോധത്തിലായി ബിജെപി; മുഖ്യമന്ത്രി കത്ത് പുറത്തുവിട്ടത് തിരിച്ചടിക്കുമോ എന്ന ഭയത്തില്‍ കുമ്മനവും സുരേന്ദ്രനും

ശബരിമല വിഷയം ആളികത്തിച്ച് തിരുവനന്തപുരവും പത്തനംതിട്ടയും തൃശ്ശൂരും നേടിയെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി ഇന്നലെ വരെ. എന്നാല്‍ അവസാന നിമിഷം ബിജെപിയെ സമര്‍ദ്ദത്തിലാക്കി പിണറായി വിജയന്‍ തുറുപ്പ് ചീട്ട് ഇറക്കിയതോടെ കാര്യങ്ങളാകെ മാറി മറിഞ്ഞു. ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചതും പോലീസിനെ ഇറക്കി ബിജെപിയുടെ സംഘചേരലിനെ തടഞ്ഞതും സംസ്ഥാന സര്‍ക്കാരാണ് എന്ന നിലയിലായിരുന്നു ഇന്നലെ വരെ ബിജെപിയുടെ പ്രചരണം. 
എന്നാല്‍ ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പുറത്തുവിട്ടതോടെ ബിജെപി കൂടുതല്‍ സമര്‍ദ്ദത്തിലായി. ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ വാദം നടന്നപ്പോള്‍ ബിജെപി നേതാക്കളെ കേന്ദ്രസര്‍ക്കാരോ എന്ത് ഇടപെടല്‍ നടത്തിയെന്ന ചോദ്യവും അവസാന സമയം ശക്തമായി ഉയര്‍ന്നു വരുകയാണ്. മുത്തലാഖ് വിഷയത്തില്‍ നിയമം കൊണ്ടു വരാന്‍ ശ്രമിച്ച മോദി സര്‍ക്കാര്‍  ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ഇനിയും ബിജെപിക്ക് സാധിച്ചിട്ടില്ല. 
വോട്ടെടുപ്പിന് തൊട്ട് മുമ്പുള്ള മണിക്കൂറുകളില്‍ ശബരമലയില്‍ ബിജെപിയുടേത് മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണെന്ന പ്രചാരണം ഉയര്‍ന്നു വരുന്നത് ആശങ്കയോടെയാണ് കുമ്മനവും സുരേന്ദ്രനും ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികള്‍ കാണുന്നത്. 
Join WhatsApp News
mallu bhai 2019-04-22 05:39:06
ബുദ്ധിയുള്ള ഹിന്ദു മത വിശ്വാസികൾക്കും അല്ലാത്തവർക്കുമറിയാം
രണ്ടു വോട്ടിന് വേണ്ടിയുള്ള ഈ  നാടകങ്ങൾ   സംഘികളുടെ
കളിയാണെന്ന് , അതുമല്ല പ്രളയ സമയത്ത്  തിരിഞ്ഞു നോക്കാതെ
ആക്ഷേപിച്ച  സംഘികൾക്ക് വോട്ടു കൊടുക്കേണ്ടയെന്നും
 പഴയ പോലെ ചായക്കച്ചവടം നടത്താനുള്ള സൗകര്യം
ചെയ്തു കൊടുക്കേണമെന്നും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക