ദുര്‍മന്ത്രവാദം : റാഞ്ചിയില്‍ രണ്ട് പേരെ തല്ലിക്കൊന്നു
Published on 22 April, 2019
റാഞ്ചി:
ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഒരു സ്ത്രീയടക്കം ബന്ധുക്കളായ
രണ്ട് പേരെ തല്ലിക്കൊന്നു. സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ് ദാരുണ സംഭവം
നടന്നത്. കൊലപാതകം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുംബരപു സ്വദേശി
രമേഷ് സിംഗാണ് പ്രതി.
പ്രതിയുടെ അമ്മാവന് റാം കുമാര്‍ സിംഗും ബന്ധു
ബിര്‍സമ്നി ദേവിയുമാണ് കൊല്ലപ്പെട്ടത്. മന്ത്രവാദത്തിനിടെ ഇയാള്‍ രണ്ടുപേരുടെ
തലമുടി മുറിച്ചതായും പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല