Image

മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ നാളെ; 117 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്‌

Published on 22 April, 2019
മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ നാളെ; 117 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്‌


ദില്ലി: കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളടക്കം രാജ്യത്തെ 117 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ ചൊവ്വാഴ്‌ച നടക്കും.13 സംസ്ഥാനങ്ങളിലും രണ്ട്‌ കേന്ദ്രഭരണ പ്രദേശത്തുമാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. കേരളത്തിന്‌ പുറമെ ഗോവയിലേയും ഗുജറാത്തിലേയും മുഴുവന്‍ സീറ്റുകളിലും തിരഞ്ഞെടുപ്പ്‌ നടക്കും.

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ, വരുണ്‍ ഗാന്ധി, എസ്‌പി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌ എന്നിവരാണ്‌ മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക