തിരു: പരസ്യപ്രചാരണത്തിന് കൊടിയിറങ്ങുമ്പോള്‍ കേരളം
എങ്ങോട്ട് ചായും എന്നത് പ്രവചനാതീതം. ആഴ്ചകള്‍ നീണ്ട പ്രചാരണത്തിനുശേഷം പോളിംഗ്
ബൂത്തുകളിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും പ്രകടമായ
സൂചനകള്‍ തരാതെ തീരുമാനം മനസ്സിലൊതുക്കിയിരിക്കുകയാണ് പ്രമുഖര്‍ മത്സരിക്കുന്ന
മണ്ഡലങ്ങള്‍.
ഒരുമാസത്തോളം ഇളക്കിമറിച്ച ശബ്ദായമാനമായ പ്രചാരണത്തിന് തിരശ്ശീല
വീണു. ഇനിയുള്ളത് ഒരുദിവസത്തെ നിശ്ശബ്ദ പ്രചാരണം. വീടുകള്‍ കയറി തങ്ങളുടെ
സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണം എന്ന അഭ്യര്‍ഥനയുമായി പ്രവര്‍ത്തകര്‍
കയറിയിറങ്ങും.
അവസാന നിമിഷത്തെ നിശ്ശബ്ദ പ്രചാരണത്തിനാണ് ഇനി പ്രാധാന്യം.