മുസ്ലിംകളെ ഇതെന്താണ്? എന്തു പറ്റി?
ആദ്യം വര്‍ത്ത:
'പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ.) ആണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞു. അതേ സമയം അന്താരാഷ്ട്ര ബന്ധമില്ലാതെ ഇവര്‍ക്ക് സ്ഫോടനം നടത്താനാവില്ലെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഈ രാജ്യത്ത് മാത്രം ഒതുങ്ങി നില്ക്കുന്ന സംഘം മാത്രമാണ് ഇതിന് പിന്നിലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വക്താവ് രജിത സേനരത്നെ പറഞ്ഞു. അന്താരാഷ്ട ബന്ധമില്ലാതെ ഇത്തരത്തിലൊരു ആക്രമണം നടത്താന്‍ സാധിക്കില്ലായിരുന്നുവെന്നും സേനരത്നെ പറഞ്ഞു.'
മുസ്ലിംകളെപറ്റി ഒന്നും എഴുതരുതെന്ന ഒരു ചിന്താഗതി പലപ്പോഴും കാണാറുണ്ട്. എല്ലാ മുസ്ലിംകളും അക്രമത്തിലൊന്നും വിശ്വസിക്കുന്നവരല്ല എന്നും അറിയാം. എന്നിട്ടും എന്തു കൊണ്ടാണു ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്?
എവിടെയോ എന്തോ കുഴപ്പമില്ലേ?
മുസ്ലിംകള് പാശ്ചാത്യ ലോകത്ത് വേട്ടയാടപ്പെടുന്നുണ്ട് എന്നത് സത്യമാണ്. ഇസ്രയേല്‍-പലസ്തീന് പ്രശ്നത്തില്‍ നിന്നാണു ഇതിന്റെ തുടക്കമെന്നതും വസ്തുതയാണ്. പലസ്തീന് കാര്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല.
പക്ഷെ അതൊരു പ്രാദേശിക പ്രശ്നമായി കാണുന്നതിനു പകരം ലോക വ്യാപകമായി അതില്‍ വികാരം കൊള്ളാമോ? കാശ്മീര്‍ പ്രശ്നം ഉണ്ടായിട്ടും ഇന്ത്യയിലെ മുസ്ലിംകള് അത് പ്രാദേശിക പ്രശ്നമായാണു കാണുന്നതെന്നത് ഓര്‍ക്കണം.
ഇനി ന്യു സിലന്‍ഡില്‍ ഒരു വെള്ളക്കാരന് വര്‍ഗീയവാദി മുസ്ലിംകളെ കൂട്ടക്കൊല നടത്തിയതിനു പ്രതികാരമായിട്ടാണെങ്കില്, ശ്രീലങ്കയിലെ പാവം ജനത എന്തു പിഴച്ചു? അവര്‍ വെള്ളക്കാര്‍ പോലും അല്ല. അതു കൊണ്ട് അക്രമികള്‍ എന്തു നേടി?
1500 വര്‍ഷത്തിനു ശേഷവും സുന്നികളും ഷിയകളും തമ്മില്‍ പോരാടുന്നത് കാണാറുണ്ട്. ദൈവശാസ്ത്രത്തിന്റെ പേരില്‍ ഇന്നും പോരാടാന്‍ മാത്രം അപരിഷ്ക്രുതരാണോ ഇന്നത്തെ മനുഷ്യര്‍?
മതത്തിന്റെ പേരില്‍ കൊല്ലാമെന്നും കൊല്ലപ്പെട്ടാല്‍ സ്വര്‍ഗം ലഭിക്കുമെന്നും ചിന്താഗതിയുണ്ടോ? ഉണ്ടെങ്കില്‍ എന്തൊരബദ്ധമാണത്. മരണാനന്തര ജീവിതമുണ്ടെന്നോ ദൈവമുണ്ടെന്നൊ പോലും നമുക്ക് ഉറപ്പില്ല. ഒക്കെ ഒരു വിശ്വാസം മാതം. ആകെ ചെയ്യാവുന്നത് മറ്റുള്ളവരെ ഉപദ്രവിക്കാതിരിൂക്കുകയാണ്.
ഇസ്ലാമിക ലോകം ഇത്തരം ഹീനക്രുത്യങ്ങള്ക്കെതിരെ ശക്തമായി രംഗത്തു വരണം.