Image

കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല, പക്ഷെ ബോധംകെട്ട് വീഴണം', തുറന്ന് പറഞ്ഞ് ഷാഹിദ കമാല്‍

Published on 22 April, 2019
കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല, പക്ഷെ ബോധംകെട്ട് വീഴണം', തുറന്ന് പറഞ്ഞ് ഷാഹിദ കമാല്‍

ആലത്തൂര്‍: കലാശക്കൊട്ടിനിടെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് കല്ലേറില്‍ പരിക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ തനിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും സ്ഥാനാര്‍ത്ഥി ആരോപിച്ചിരുന്നു. എന്നാല്‍ ഈ വിവാദത്തിന് മറുപടിയുമായ മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹിദ കമാല്‍ രംഗത്തെത്തി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഹിദ ആക്രമണങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എങ്ങനെ നേരിടണമെന്ന് വ്യക്തമാക്കുന്നത്. കല്ലേല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസാനത്തെ അടവാണിത്. കലാശക്കൊട്ടിനിടെ കല്ലേറ് വന്നാല്‍ബോധം കെട്ട് വീണുകൊള്ളണമെന്നുമാണ് പാര്‍ട്ടി നിര്‍ദ്ദേശമെന്നും ഷാഹിദ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇത് അന്തസുകെട്ട പ്രവര്‍ത്തിയായി തോന്നിയത് കൊണ്ട് അന്ന് അതിന് താന്‍ തയ്യാറായില്ലെന്നും ഷാഹിദ വ്യക്തമാക്കി.

'കലാശക്കൊട്ട് കണ്ടപ്പോള്‍ പഴയ ഒരു തിരഞ്ഞെടുപ്പ് ഓര്‍മ്മ പങ്കുവയ്ക്കുന്നു. കലാശക്കൊട്ടിനിടയില്‍ എറുവരും ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണ്. എന്നാല്‍ അന്തസുകെട്ട പ്രവര്‍ത്തിയായി തോന്നിയതിനാല്‍ അന്ന് താന്‍ അതിന് തയ്യാറായില്ല'. ഷാഹിദ കുറിച്ചു.

എന്നാല്‍ രമ്യ ഹരിദാസിനെ കല്ലെറിയുന്നത് യു.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തിറങ്ങിയത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി. കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചതിക്കല്ലേടാ എന്ന് പറയുന്ന അനില്‍ അക്കര എം.എല്‍.എയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ വെെറലാകുന്ന

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക