Image

ഹൂസ്റ്റണില്‍ കെ.എച്ച്.എസ് കുടുംബ സംഗമം വര്‍ണ്ണാഭമായി

ശങ്കരന്‍കുട്ടി Published on 22 April, 2019
ഹൂസ്റ്റണില്‍ കെ.എച്ച്.എസ്  കുടുംബ സംഗമം വര്‍ണ്ണാഭമായി
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കേരളാ ഹിന്ദൂ സൊസൈറ്റിയുടെ
കുടുംബയോഗം ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡിലുള്ള നായര്‍ പ്ലാസായില്‍ വച്ച് 2019 ഏപ്രില്‍ മാസം ഇരുപതാം തീയതി  ശനിയാഴ്ച്ച ഒരു ആഘോഷമാക്കി മാറ്റി.

ഹൂസ്റ്റണിലെ ഹിന്ദു സൊസൈറ്റിയുടെ ജനനത്തെക്കുറിച്ചും അതിന്റൊ ഇന്നുവരെയുള്ള വളര്‍ച്ചയെക്കുറിച്ചം, സനാതന ധര്‍മ്മവിശ്വാസികള്‍ക്കായി കേരളത്തനിമയില്‍  വിദഗ്ധ ശില്പികളായ ശബരീശന്‍, റിജേഷ്, ഗിരീശന്‍  എന്നിവരുടെ കരവിരുതിനാല്‍ വിളങ്ങി നില്‍ക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍  ക്ഷേത്രത്തെക്കുറിച്ചം കെ.എച്ച്.എസ് പ്രസിഡന്റ് വാചാലനായി. തദവസരത്തില്‍
കെ.എച്ച്.എസ് പ്രസിഡന്റ് ശ്രീ ശശിധരന്‍ നായരുടേയും ശ്രീ പൊന്നമ്മ നായരുടെയും
നാല്‍പ്പത്തി ആറാമത് വിവാഹവാര്‍ഷികം ആഘോഷപൂര്‍ണമാക്കുകയും  ശ്രീ.മാധവന്‍ പിള്ള സി.പി.എ, ഷണ്‍മുഖന്‍ വല്ലുളിശ്ശേരി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിക്കുകയും ശ്രീ.അജിത് നായര്‍, ശ്രീ.സുരേഷ് പിള്ള എന്നിവര്‍ ഉപഹാരം നല്‍കിയും മുന്‍ പ്രസിഡണ്ട് ബിജു പിള്ള  ക്ഷേമാശംസകളും സ്‌നേഹാശംസകളും നല്കി അവരെ ആദരിച്ചു.

ജയന്‍ അവിന്ദാക്ഷന്‍, അനിതാ മധു എന്നിവര്‍ പരിപാടികള്‍ നിയന്ത്രിക്കുയും  തുടര്‍ന്ന് ആനന്ദ്, മധുചിറക്കല്‍, സത്യന്‍പിള്ള, സുരേന്ദ്രന്‍ കളത്തിത്തറ, രമാപിള്ള, പ്രകാശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രുചി ഭേദങ്ങളുടെ ഒരു സാക്ഷാത്കാരം  തന്നെ നടന്നു. എന്തുകൊണ്ടും എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ലൊരു കുടുംബ സംഗമം സംഘടിപ്പിച്ചതിന്ന് അംഗങ്ങള്‍ നന്ദി പറഞ്ഞു.

വാര്ത്ത  അയച്ചത് :ശങ്കരന്‍കുട്ടി
ഹൂസ്റ്റണില്‍ കെ.എച്ച്.എസ്  കുടുംബ സംഗമം വര്‍ണ്ണാഭമായിഹൂസ്റ്റണില്‍ കെ.എച്ച്.എസ്  കുടുംബ സംഗമം വര്‍ണ്ണാഭമായിഹൂസ്റ്റണില്‍ കെ.എച്ച്.എസ്  കുടുംബ സംഗമം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക