Image

കാലിക്കറ്റ് സര്‍വകലാശാലയുടെ വിവാദ ഭൂമിദാനം മരവിപ്പിക്കാന്‍ ശുപാര്‍ശ

Published on 23 April, 2012
കാലിക്കറ്റ് സര്‍വകലാശാലയുടെ വിവാദ ഭൂമിദാനം മരവിപ്പിക്കാന്‍ ശുപാര്‍ശ
തേഞ്ഞിപ്പലം: കോഴിക്കോട് സര്‍വകലാശാലയില്‍ സ്വകാര്യ ട്രസ്റ്റിന് ഭൂമിദാനം ചെയ്യാനുള്ള വിവാദ തീരുമാനം മരവിപ്പിക്കാന്‍ സിന്‍ഡിക്കറ്റ് വിസിയോട് ശുപാര്‍ശ ചെയ്തു. സിന്‍ഡിക്കറ്റ് അടുത്ത യോഗം ചേരുന്നതുവരെ നടപടികള്‍ തുടരരുതെന്നാണ് ശുപാര്‍ശ. അതേസമയം ഭൂമി കൈമാറ്റ തീരുമാനത്തിനെതിരെ നിരവധി സംഘടനകളും നേതാക്കളും രംഗത്തെത്തി. 

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടപടി മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്. സര്‍വകലാശാല കാമ്പസിലേക്ക് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സി.എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ടിനായി പത്ത് ഏക്കര്‍ സ്ഥലം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. എന്‍.സി.സിക്ക് കാമ്പസില്‍ എട്ട് ഏക്കര്‍ സ്ഥലം നല്‍കാനും കോഴിക്കോട് ആസ്ഥാനമായുള്ള ബാഡ്മിന്‍ഡണ്‍ ട്രസ്റ്റിന് മൂന്ന് ഏക്കര്‍ കൈമാറാനുമാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. 

കോഴിക്കോട് ഒളിമ്പിക്‌സ് അസോസിയേഷന് ഭൂമി നല്‍കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. മൊത്തം 40 ഏക്കറോളം ഭൂമി ഈ രീതിയില്‍ നല്‍കാനുള്ള തീരുമാനമാണ് വിവാദത്തെ തുടര്‍ന്ന് മരവിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് തന്നെ തീരുമാനിച്ചത്. ലീഗ് നേതാക്കളുടെ താല്‍പര്യപ്രകാരം നടന്ന തീരുമാനങ്ങള്‍ക്കെതിരെ സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെയാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക