Image

അസം ഖാനെതിരെ ;എക്‌സ്‌റേ കണ്ണുകള്‍; പരാമര്‍ശം; ജയപ്രദയ്‌ക്കെതിരെ കേസ്

Published on 22 April, 2019
അസം ഖാനെതിരെ ;എക്‌സ്‌റേ കണ്ണുകള്‍; പരാമര്‍ശം; ജയപ്രദയ്‌ക്കെതിരെ കേസ്

റാംപുര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളായ അസം ഖാനും ജയപ്രദയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ജയപ്രദയ്‌ക്കെതിരെ 'കാക്കി അടിവസ്ത്ര' പരാമര്‍ശം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിട്ട അസംഖാന് മറുപടിയുമായി ജയപ്രദയും രംഗത്തെത്തി. അസം ഖാന്റേത് എക്‌സ്‌റേ പോലെ പോലെയുള്ള കണ്ണുകളാണെന്നും മായാവതി സൂക്ഷിക്കുന്നത് നല്ലതാണെന്നും പരാമര്‍ശം നടത്തിയ ജയപ്രദയ്‌ക്കെതിരെ കേസെടുത്തു.

രാംപുരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ജയപ്രദ. 'അസംഖാന്റെ എക്‌സ്‌റേ പോലെയുള്ള കണ്ണുകള്‍ എവിടെയെല്ലാം എത്തുമെന്ന് മായാവതി ശ്രദ്ധിക്കണം' എന്നായിരുന്നു ജയപ്രദയുടെ പരാമര്‍ശം. ഇതില്‍ ജയപ്രദയ്‌ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മനഃപൂര്‍വ്വമല്ലാതെ ലംഘിച്ചതിനാണ് കേസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക