Image

സിഖ് കൂട്ടക്കൊല: സജ്ജന്‍ കുമാറിന് പങ്കെന്ന് സി.ബി.ഐ

Published on 23 April, 2012
സിഖ് കൂട്ടക്കൊല: സജ്ജന്‍ കുമാറിന് പങ്കെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: സിഖ് കൂട്ടകൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാറിന് പങ്കുണ്ടെന്ന് സി.ബി.ഐ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ചു. 

ഡല്‍ഹി സൈനിക ക്യാമ്പിടുത്തുണ്ടായ സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് 1984 ല്‍ സിഖ് വിരുദ്ധ കലാപം നടന്നത്. നിരവധി സിഖുകാര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. കലാപകാലത്ത് സിഖുകാരെ കൂട്ടക്കൊല ചെയ്യാന്‍ ജനങ്ങളെ പ്രചോദിപ്പിച്ചു എന്നതാണ് സജ്ജന്റെ പേരിലുള്ള കുറ്റം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക