Image

300 ലധികം വോട്ടിംഗ്‌ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല: പോലീസ്‌ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന്‌ പരാതി

Published on 23 April, 2019
300 ലധികം വോട്ടിംഗ്‌ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല: പോലീസ്‌ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന്‌ പരാതി


ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ വോട്ടിംഗ്‌ മെഷീനിക്കുറിച്ച്‌ വ്യാപക പരാതികള്‍.



രാം പൂരില്‍ 3000ലധികം ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ്‌ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അസംഖാന്റെ മകന്‍അബ്ദുള്ളാ അസംഖാനാണ്‌ ഇതിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്‌.രാംപൂരിലെ 300ലധികം വോട്ടിംഗ്‌ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ്‌ ഇതിന്‌ അനുകൂലമായ നിലപാടാണെന്നും അബ്ദുള്ളാ അസം ഖാന്‍ ചൂണ്ടിക്കാണിക്കുന്നു.

പോലീസ്‌ ജനങ്ങളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്നും തങ്ങളുടെ തോക്കുകള്‍ ഒരുക്കി വെക്കാന്‍ ആവശ്യപ്പെടുന്നത്‌ താന്‍ കേട്ടുമെന്നും ഇതെല്ലാം വോട്ടര്‍മാരില്‍ ഭീതി പരത്തുന്നതിന്‌ വേണ്ടിയാണെന്നും അബ്ദുള്ള അസംഖാന്‍ ആരോപിക്കുന്നു.

ഭരണകക്ഷിയായ ബിജെപി സമാജ്‌ വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌ വാദി പാര്‍ട്ടിയും തങ്ങളെ പരാജയപ്പെടുത്തുമെന്ന്‌ ഭയക്കുന്നുവെന്നും സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ ചൂണ്ടിക്കാണിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക